Death of 14-year-old daughter of civil police officer; The preliminary conclusion is cerebral hemorrhage due to excessive drug use
തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14 കാരിയുടെ ദുരൂഹ മരണത്തില്‍ സംശയമുന ലഹരി മാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനിയുടെ അസ്വാഭാവിക മരണത്തില്‍ അന്വേഷണം ആരംഭിച്ചു. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് തുടരന്വേഷണം നടത്തുന്നത്. ഒരാഴ്ച മുമ്പാണ് പെൺകുട്ടിയെ പാളയം പോലീസ് ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തതായിയാണ് വിവരം.
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…