അമേരിക്കയുടെ മിസൈലേറ്റു തകർന്ന ചൈനീസ് ചാര ബലൂൺ
വാഷിങ്ടൻ : അമേരിക്കൻ വ്യമോതിർത്തി ലംഘിച്ചതിനെ തുടർന്ന് ചാരപ്രവർത്തി നടത്തിയെന്നാരോപിച്ച് മിസൈലുപയോഗിച്ച് തകർത്ത ചൈനീസ് ബലൂണിന്റെ അവശിഷ്ട്ങ്ങൾ ചൈനയ്ക്ക് കൈ മാറില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ഊർജ്ജിതമാക്കി. അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കും. അതെ സമയം ഇത് കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണ് എന്നതിൽ ഉറച്ചു നിൽക്കുകയാണ് ചൈന.
കാനഡയുടെ പ്രത്യക്ഷ പിന്തുണയോടെ സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് ബലൂൺ തകർത്തത്. കരയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. സമുദ്രത്തിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും കടലിനടിയിലും വിശദമായ പരിശോധന നടത്തും.
പ്രതികൂല കാലാവസ്ഥ കാരണമാണ് കടലിനടിയിലെ പരിശോധന വൈകുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കടലിനടിയിലും പരിശോധന നടത്തുമെന്ന് അമേരിക്ക വ്യക്തമാക്കി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…