പ്രതീകാത്മക ചിത്രം
ഇസ്ലാമാബാദ്: കടക്കെണിയിലായ പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ (PIA) ഓഹരികൾ വിറ്റഴിക്കുന്നതിനായി പാക് സർക്കാർ പുതിയ ലേലം ഡിസംബർ 23-ന് നടത്തുമെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പ് നടന്ന ലേലത്തിൽ പ്രതീക്ഷിച്ച ഓഫറുകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഷെഹബാസ് ഷെരീഫ് സർക്കാർ ഇപ്പോൾ കൂടുതൽ ഉദാരമായ വ്യവസ്ഥകളോടെ വീണ്ടും ലേലത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര നാണ്യനിധിയുടെ 7 ബില്യൺ ഡോളർ സഹായ പാക്കേജിൻ്റെ ഭാഗമായി നഷ്ടത്തിലോടുന്ന PIA-യുടെ ഓഹരികൾ വിറ്റഴിക്കാൻ പാകിസ്ഥാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
രണ്ട് പതിറ്റാണ്ടിനിടയിലെ പാകിസ്ഥാന്റെ ആദ്യത്തെ വലിയ സ്വകാര്യവത്കരണ ശ്രമമാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലേലം. ഈ സ്വകാര്യവത്കരണത്തിലൂടെ 86 ബില്യൺ രൂപ നേടാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെ 15% സർക്കാരിലേക്കും ബാക്കി കമ്പനിക്കകത്തും നിലനിർത്തുമെന്നാണ് റിപ്പോർട്ട്. നാല് കമ്പനികൾ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. ലക്കി സിമെന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപ്പറേഷൻ കൺസോർഷ്യം, ഫോജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ്, എയർ ബ്ലൂ ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുക. പാക് സൈനിക നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ ഭാഗമാണ് ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ്. ഫീൽഡ് മാർഷൽ അസിം മുനീറിന് ഫൗജി ഫൗണ്ടേഷന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ (സിബിഡി) നേരിട്ടുള്ള സ്ഥാനം ഇല്ലെങ്കിലും ഫൗജി ഫൗണ്ടേഷന്റെ സിബിഡിയിൽ അംഗമായ ക്വാർട്ടർമാസ്റ്റർ ജനറലിനെ നിയമിക്കുന്നത് അസിം മുനീർ ആണ്.
കഴിഞ്ഞ വർഷം PIA-യുടെ 60% ഓഹരിക്ക് 85 ബില്യൺ പാകിസ്താനി രൂപയാണ് റിസർവ് വില നിശ്ചയിച്ചിരുന്നെങ്കിലും, 10 പാകിസ്താനി രൂപ മാത്രമാണ് ലഭിച്ചത്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇത്തവണ കൂടുതൽ ആകർഷകമായ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്:
ഈ ലേലത്തിൽ 51% മുതൽ 100% വരെയുള്ള ഓഹരി വിറ്റഴിക്കാൻ സർക്കാർ തയ്യാറാണ്. എയർലൈൻസിൻ്റെ മൊത്തം കടത്തിൻ്റെ 80% സർക്കാർ ഏറ്റെടുത്ത് സ്റ്റേറ്റിലേക്ക് മാറ്റിക്കഴിഞ്ഞു. പാട്ടത്തിനെടുത്ത വിമാനങ്ങൾക്കുള്ള വിൽപന നികുതി ഒഴിവാക്കി. നികുതി, നിയമപരമായ ക്ലെയിമുകൾ എന്നിവയിൽ നിന്ന് പരിമിതമായ സംരക്ഷണവും നൽകുന്നുണ്ട്.
സ്വകാര്യവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് ഗ്രൂപ്പുകളുമായും കമ്പനി പ്രതിനിധികളുമായും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി.
\
അമിതമായ ജീവനക്കാരും കാര്യക്ഷമതയില്ലാത്ത മാനേജ്‌മെൻ്റുമാണ് PIA-യുടെ നിലവിലെ ദയനീയ സാമ്പത്തിക സ്ഥിതിക്ക് കാരണം. ഇത് പ്രവർത്തനപരമായ നിരവധി പ്രശ്‌നങ്ങളിലേക്കും ഭീമമായ നഷ്ടത്തിലേക്കും നയിച്ചു. അന്താരാഷ്ട്ര രംഗത്ത് മത്സരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതോടെയാണ് പാകിസ്ഥാൻ സർക്കാർ ഈ വിമാനക്കമ്പനിയെ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. IMF ധനസഹായം ലഭിക്കുന്നതിന് സ്വകാര്യവൽക്കരണം അനിവാര്യമായതിനാൽ, ഡിസംബർ 23-ലെ ലേലം പാകിസ്ഥാൻ സർക്കാരിൻ്റെ സാമ്പത്തിക ഭാവിയെ സംബന്ധിച്ച് നിർണ്ണായകമായ ഒരു പരീക്ഷണമാണ്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…