ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം
ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷനും (കെ.പി.ബി.ഡബ്ല്യു.ഒ.) കേരള പ്രദേശ് ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷനും (കെ.പി.ബി.ഒ.ഒ.) കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 18 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ വര്‍ഷത്തെ പൂജവെയ്പ്പ് വരുന്നത്. കേരളീയ ആചാരപ്രകാരം പൂജവെയ്പ്പ് കഴിഞ്ഞാല്‍ പുസ്തകങ്ങളും തൊഴിലുപകരണങ്ങളും പിന്നീട് പൂജയെടുക്കുന്നതുവരെ (വിദ്യാരംഭം) തൊടുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല. എന്നാല്‍ തൊട്ടടുത്ത ദിവസമായ ഒക്ടോബര്‍ 19 തിങ്കളാഴ്ച ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കാത്തതിനാല്‍ ജീവനക്കാര്‍ സാധാരണ പോലെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്.
തൊഴിലുപകരണങ്ങള്‍ പൂജയ്ക്ക് വെച്ചതിന് ശേഷം അവ ഉപയോഗിച്ച് ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാരില്‍ വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് സംഘടനകള്‍ വ്യക്തമാക്കി. ജീവനക്കാരുടെ ഈ സാംസ്കാരികവും ആചാരപരവുമായ ബുദ്ധിമുട്ടുകള്‍ ദയാപൂര്‍വ്വം കണക്കിലെടുത്ത് ഒക്ടോബര്‍ 19-ന് ബാങ്കുകള്‍ക്ക് എന്‍.ഐ. ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കണമെന്നാണ് മുഖ്യമന്ത്രിയോട് സമര്‍പ്പിച്ചിരിക്കുന്ന ഔദ്യോഗിക നിവേദനത്തിലെ പ്രധാന ആവശ്യം. വിഷയത്തില്‍ അടിയന്തിരവും അനുകൂലവുമായ തീരുമാനം ഉണ്ടാകുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…