Dedication ceremonies at Gurunathan temple, where Mahayogi who transformed Swami Ayyappan into archery hero Manikandan, is worshiped as Lord Shiva, begin today, re-dedication on June 28; Live footage of Pratishtha through Tatwamayi Network
പന്തളം: പന്തളരാജകുമാരൻ അയ്യപ്പസ്വാമിയെ എല്ലാംതികഞ്ഞ യോദ്ധാവാക്കിമാറ്റിയ ഗുരുനാഥന്റെ ക്ഷേത്രം പുനർജ്ജനിക്കുന്നു. സ്വാമി അയ്യപ്പനെ മണികണ്ഠനാക്കിമാറ്റിയ മഹായോഗിയെ പരമശിവനായി കണ്ട് ആരാധിക്കുന്ന ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് തുടക്കം. പുനഃപ്രതിഷ്ഠ ജൂൺ 28 ന് നടക്കും.
1198 മിഥുനം 13, 2023 ജൂൺ 28 ബുധനാഴ്ച്ച രാവിലെ 06:10 നും 07:23 നും മദ്ധ്യേയാണ് പ്രതിഷ്‌ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 05:30 ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് പ്രതിഷ്‌ഠാ കർമ്മങ്ങൾക്ക് തുടക്കമാവുക. രാവിലെ 09:00 മണിക്ക് ഏവൂർ രാജേഷും ഏവൂർ ശ്യാമും അവതരിപ്പിക്കുന്ന സ്വാപാനസംഗീതം അരങ്ങേറും ശിങ്കാരി മേളം ഉൾപ്പെടുന്ന കലാപരിപാടികളും ഉണ്ടാകും. വൈകിട്ട് നടക്കുന്ന സമ്മേളനത്തിന് ക്ഷേത്രയോഗം പ്രസിഡന്റ് വി എൻ രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശ്രീമൂലം തിരുനാൾ പി ജി ശശികുമാര വർമ്മ സമ്മേളനം ഉദ്‌ഘാടനം ചെയ്യും സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തും. എൻ എസ് എസ് ഡയറക്ടർബോർഡ് അംഗം പന്തളം ശിവൻകുട്ടി, സംവാദകൻ ശ്രീജിത്ത് പണിക്കർ, ആദിശങ്കരാ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് അംഗം ഉഷാ അന്തർജനം തുടങ്ങിയവർ പങ്കെടുക്കും. അയ്യപ്പ സംസ്കാരവുമായും ശബരിമലയുമായും ബന്ധമുള്ള നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അയ്യപ്പഗുരു ക്ഷേത്രത്തിലെ വിശിഷ്ഠവും അത്യപൂർവ്വവുമായ പുനഃപ്രതിഷ്‌ഠ ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തും.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…