CRIME

ഹരിപ്പാട് ബൈക്ക് കത്തിച്ച കേസ്; പ്രതി പൊലീസ് പിടിയിൽ

ഹരിപ്പാട്: ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹൻ (22 )ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അരുണിന്റെ ബന്ധുവായ പാലപ്പറമ്പിൽ കോളനിയിൽ രതീഷിന്റെ മാതാവിന്റെ പേരിലുള്ള സ്കൂട്ടറാണ് കത്തിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. അരുൺ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇത് ഉപയോഗിക്കരുതെന്ന് രതീഷ് അരുണിന്റെ വീട്ടിലെത്തി ഉപദേശിച്ചു. ഇതിൽ പ്രകോപിതനായ അരുണും സുഹൃത്തുക്കളും വീടിനുസമീപം വച്ചുതന്നെ രതീഷിന് നേരെ കുരുമുളക് സ്പ്രേ അടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സ്കൂട്ടർ എടുത്തു കരുവാറ്റ ഹോളി ഫാമിലി പള്ളിക്ക് സമീപം കൊണ്ടുപോയി അഗ്നിക്കിരയാക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ ഇന്ന് കരുവാറ്റ ഭാഗത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സിഐ ബിജു വി നായർ, എസ് ഐമാരായ ഗിരീഷ്, ഹുസൈൻ എഎസ്ഐ മാരായ യേശുദാസ്, ലേഖ, സിപിഒ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Meera Hari

Recent Posts

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

36 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

1 hour ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

1 hour ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

2 hours ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago