India

ദില്ലി സ്ഫോടനം ഭീകരാക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രിസഭ ; ഭീകരപ്രവർത്തനമായി കണക്കാക്കി പ്രമേയം പാസാക്കി

ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ഭീകരപ്രവർത്തനമായി കണക്കാക്കി കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കി. ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ദുഃഖം മന്ത്രിസഭ രേഖപ്പെടുത്തി.

നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം രാജ്യദ്രോഹ ശക്തികൾ നടത്തിയ കാർ സ്ഫോടനത്തെ ‘ഹീനമായ ഭീകരസംഭവം’ ആയി കാണുന്നുവെന്ന് കേന്ദ്രമന്ത്രിസഭ പ്രമേയത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, “അർത്ഥശൂന്യമായ ഈ അക്രമത്തിൽ” ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

ഭീകരവാദത്തോടുള്ള ഭാരതത്തിന്റെ നിലപാട് മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി. എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തോടും സഹിഷ്ണുതയില്ല എന്ന നയത്തിലുള്ള ഭാരതത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ പ്രഖ്യാപിച്ചു. നിരപരാധികളുടെ ജീവൻ അപഹരിച്ച നിഷ്ഠൂരവും ഭീരുത്വപരവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റവും അടിയന്തിരമായും പ്രൊഫഷണൽ നിലവാരത്തിലും പിന്തുടരണമെന്ന് മന്ത്രിസഭ നിർദ്ദേശം നൽകി. കുറ്റവാളികളെയും, അവരുമായി സഹകരിച്ചവരെയും, ഇവരുടെ സ്പോൺസർമാരെയും എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

Anandhu Ajitha

Recent Posts

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം I RAJENDRA ARLEKAR

അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…

4 minutes ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ അനഘ ആർലേക്കറുടെ പ്രസംഗം ! LADY GOVERNOR ANAGHA ARLEKAR

ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…

34 minutes ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

2 hours ago

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് പോളണ്ട് | POLAND BANS COMMUNIST PARTY

പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…

2 hours ago

തടസങ്ങൾ മാറും ! അർഹിച്ച അംഗീകാരം തേടിയെത്തും | CHAITHANYAM

വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

2 hours ago

വേദങ്ങളിലെ ഉരുണ്ട ഭൂമിയും, സൂര്യനെ ചുറ്റുന്ന ഭൂമിയും | SHUBHADINAM

ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…

2 hours ago