Categories: IndiaNATIONAL NEWS

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍, മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി

ദില്ലി: കൊവിഡ് പ്രതിരോധത്തെച്ചൊല്ലി പഴികേള്‍ക്കേണ്ടി വന്നതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ചട്ട് പൂജയ്ക്ക് ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം ദില്ലി സര്‍ക്കാര്‍ പരിശോധനയിലും പ്രതിരോധത്തിലും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം സര്‍വ്വ കക്ഷി യോഗത്തില്‍ ആരോപിച്ചു. രാഷ്ട്രീയം കളിക്കാനുള്ള നേരമല്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് പൂര്‍ണ ശ്രദ്ധയെന്നും കെജ്രിവാള്‍ മറുപടി നല്‍കി. വരും ദിവസങ്ങളില്‍ 1400 ഐസിയു ബെഡുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ എല്ലാ പാർട്ടികളും ഊന്നൽ നൽകണം. പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കുന്നതിന് പ്രവർത്തകർക്ക് പാർട്ടികൾ നിർദേശം നൽകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം. കോടതി ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഉണരുന്നതെന്നും ദില്ലി ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തു.

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

8 minutes ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

10 minutes ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

1 hour ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

1 hour ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

2 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

3 hours ago