India

ദില്ലി വെള്ളപ്പൊക്കം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തം നീട്ടി ദില്ലി മലയാളി അസോസിയേഷന്‍; 100 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

ദില്ലി: യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ദില്ലി മലയാളി അസോസിയേഷന്‍. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് മാറിയ നൂറിലധികം കുടുംബങ്ങള്‍ക്കാണ് മലയാളി അസോസിയേഷന്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. ഡിഎംഎ മയുര്‍ വിഹാര്‍ കണ്‍വീനര്‍ ശശി, ജോയിന്റ് കണ്‍വീനര്‍ രഘുനാഥന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.

ദില്ലി കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ഒന്നാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട് നഷ്ടപ്പെട്ട നിസഹായരായ നിരവധി പേരെ കണ്ടപ്പോഴാണ് അവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്നും ദില്ലി മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു. യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദ്വാരകയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ദില്ലിയിലും ഹരിയാനയിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഴയെത്തുടര്‍ന്ന് ചില റോഡുകളില്‍ വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

anaswara baburaj

Recent Posts

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ! ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ;നോർത്ത് 24 പർഗാനാസ് ജില്ലയും സന്ദർശിക്കും

ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.…

2 hours ago

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

3 hours ago