Delhi High Court has given a strange provision to the youth to quash the rape case.
ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് റദ്ദാക്കാൻ യുവാവിന് മുന്നിൽ വിചിത്രമായ ഉപാധിയുമായി ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവ് ഒരു ബർഗർ കടയുടമയാണ്. ഇയാളുടെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി.
ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ ഭാര്യ യുവാവിനെതിരെ കേസ് നൽകിയത്. എന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്നും സമവായ നീക്കം ഉണ്ടായത്. രണ്ട് അനാഥാലയങ്ങളിലായി നൂറിൽ കുറയാത്ത കുട്ടികൾക്ക് വൃത്തിയുള്ളതും രുചികരവുമായ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.
മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലാണോ ബർഗറുകൾ നിർമ്മിക്കുന്നതെന്ന് നിരീക്ഷിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി.
ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ശത്രുതയും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗ പരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പ്രസ്താവിച്ച് എഫ്ഐആർ റദ്ദാക്കാൻ തീരുമാനിച്ചത്. വൈവാഹിക തർക്കമെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…