Kerala

അപകീര്‍ത്തി പരമാര്‍ശം !!മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ കേസില്‍ ശശിതരൂരിന് സമൻസയച്ച് ദില്ലി ഹൈക്കോടതി

തിരുവനന്തപുരം : പ്രമുഖ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശിതരൂരിന് ദില്ലി ഹൈക്കോടതി സമന്‍സ് അയച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശിതരൂര്‍ തനിക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതി നടപടി.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വോട്ട് സ്വാധീനിക്കാനായി ബിജെപി സ്ഥാനാര്‍ത്ഥി ഇടവക വൈദികര്‍ ഉള്‍പ്പെടെ പ്രധാന സ്വാധീനമുള്ള വ്യക്തികള്‍ക്ക് പണം നല്‍കിയെന്നായിരുന്നു തരൂരിന്റെ ആരോപണം. പൊതു വേദികളില്‍ തരൂര്‍ ഇത്തരം അപകീര്‍ത്തികരമായ, തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തരൂരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായപ്പോള്‍ തന്നെ മാനനഷ്ടത്തിന് നിയമപരമായി നോട്ടീസ് അയച്ചിരുന്നു.
പൊതുപ്രവര്‍ത്തന രംഗത്ത് സംശുദ്ധി കാത്തുസൂക്ഷിക്കുന്ന തനിക്കെതിരെ ശശിതരൂര്‍ നടത്തിയ തെറ്റായ ആരോപണങ്ങള്‍ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ഗുരുതരമായ അവമതിപ്പിനു കാരണമായെന്നും പൊതു സമൂഹത്തില്‍ തന്റെ സല്‍പ്പേരിനുണ്ടായ കളങ്കം ഇല്ലാതാക്കുന്നതിന് ശശിതരൂര്‍ പരസ്യമായി മാപ്പു പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് രാജീവ്ചന്ദ്രശേഖര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

ദല്‍ഹി ഹൈക്കോടതി ജസ്റ്റീസ് പുരുഷീന്ദ്ര കുമാര്‍ കൗരവ് ചന്ദ്രശേഖറിന് വേണ്ടി വാദങ്ങള്‍ കേട്ടു. അനുവദനീയമായ എല്ലാ മാര്‍ഗങ്ങളിലൂടെയും തരൂരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 28നകം മറുപടി നല്‍കണമെന്ന് കോടതി ശശിതരൂരിനോട് ആവശ്യപ്പെട്ടു.

ലോ ഫേമായ എം/എസ് കരഞ്ജവാല ആന്‍ഡ് കമ്പനിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വൈഭവ് ഗഗ്ഗര്‍ രാജീവ് ചന്ദ്രശേഖറിനായി കോടതിയില്‍ ഹാജരായി. സീനിയര്‍ പാര്‍ട്ണര്‍ മേഘ്‌ന മിശ്ര, പ്രിന്‍സിപ്പല്‍ അസോസിയേറ്റ് അങ്കിത് രാജ്ഗാരിയ, അസോസിയേറ്റ് പാലക് ശര്‍മ്മ എന്നിവരടങ്ങുന്ന സംഘവും ഹാജരായി.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

3 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

4 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

4 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

4 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

11 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

12 hours ago