ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ സെക്ഷൻ 45, 44(1) പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇഡിയുടെ വാദം മെയ് 13ന് കോടതി കേൾക്കും.
ദില്ലി മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ സമാനമായ പരാതി അടുത്തയാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. ആം ആദ്മി നേതാവും മുൻ ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരടക്കം 18 പേരെ ഇതുവരെ അറസ്റ്റ് ചെയ്ത കേസിൽ ഇഡിയുടെ ആറാമത്തെ അനുബന്ധ കുറ്റപത്രമാണിത്. ഇതിൽ സഞ്ജയ് സിംഗിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അരവിന്ദ് കെജ്രിവാളിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജൂൺ 1 വരെ ഇടക്കാല ജാമ്യം കോടതി ഇന്ന് അനുവദിക്കുകയും ചെയ്തു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…