Delhi liquor policy corruption case; Will Kejriwal get stuck? Delhi Chief Minister will appear in Magistrate Court today
ദില്ലി : മദ്യനയ അഴിമതിക്കേസില്‍ ഇ ഡി നൽകിയ പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. ഇഡി നൽകിയ പരാതിയിൽ മജിസ്‌ട്രേറ്റ് കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിൻ്റെ ഹർജി കഴിഞ്ഞ ദിവസം ദില്ലി സെഷൻസ് കോടതി തള്ളിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് നിരവധി തവണ നൽകിയ നോട്ടീസുകൾ കെജ്‌രിവാൾ അവഗണിച്ചതോടെയാണ് ഇ ഡി കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇ ഡിയുടെ ആരോപണം. നേരത്തെ കോടതി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കെജ്‌രിവാൾ ഹാജരായത്. എന്നാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസില്‍ എ.എ.പിയുടെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ദില്ലി മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഒക്ടോബര്‍ അഞ്ചിന് സഞ്ജയ് സിങും അറസ്റ്റിലായി.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…