Hardeep Singh Puri rubbishes charge minorities targeted in demolition drive
ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ജഹാംഗിർപൂരിൽ നടന്ന ഘോഷ യാത്രയിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും. തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു.
അതേസമയം ജഹാംഗിർപൂർ കലാപക്കേസിൽ പിടിയിലായ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിലെ മുഖ്യപ്രതി അൻസാർ ഷെയ്ഖിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കലാപത്തിന് മുൻപുള്ള ദിവസങ്ങളിലെ പ്രതികളുടെ യാത്രകളും കൂടിക്കാഴ്ചകളും ഫോൺ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മാത്രമല്ല വർഗീയ സംഘർഷം വ്യാപിപ്പിക്കാൻ പ്രതികൾ വിദേശ സഹായം സ്വീകരിച്ചതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇത് പ്രകാരമാകും ഇനി മുന്നോട്ടുള്ള അന്വേഷണം. കൂടാതെ അൻസാർ ഷെയ്ഖിന് പശ്ചിമ ബംഗാളിലെ ഹാൽഡിയയിൽ ഒരു വലിയ മാളിക ഉള്ളതായി ഇഡി കണ്ടെത്തി.
ഹനുമാൻ ജയന്തി ഘോഷയാത്രക്കെതിരെ പ്രതികൾ കല്ലേറ് നടത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ശോഭായാത്ര സി ബ്ലോക്കിലെ ജമാ മസ്‌ജിദിലെത്തിനു മുന്നിലെത്തിയപ്പോഴാണ് മുഹമ്മദ് അൻസാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ശോഭായാത്ര തടഞ്ഞ് സംഘർഷം സൃഷ്ടിച്ചത്. പെട്ടന്ന് മസ്‌ജിദിനുള്ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കനത്ത കല്ലേറ് നടന്നു. സംഘർഷത്തിനിടെ തോക്കും വടിവാളടക്കമുള്ള മറ്റ് ആയുധങ്ങളുപയോഗിച്ച് മുഹമ്മദ് അൻസാറും സംഘവും ജനങ്ങളെ ആക്രമിച്ചു. 8-10 റൗണ്ട് വെടിവയ്പ്പും അക്രമികൾ നടത്തി.
വെടി വയ്‌പ്പിൽ ഒരു പോലീസുകാരന് കൈക്ക് പരിക്കേറ്റു. നിരവധി പോലീസുകാർക്കും ഭക്തജനങ്ങൾക്കും വാളുകൊണ്ടും മറ്റും വെട്ടേറ്റു. അക്രമികൾ ബംഗാളി ഭാഷ സംസാരിക്കുന്ന അപരിചിതരായിരുന്നുവെന്ന് പരിക്കേറ്റ പോലീസുകാർ മൊഴിനല്കിയിട്ടുണ്ട്. ഒരു അക്രമിയെ പോലും വെറുതെ വിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് കർശന നിർദേശം നൽകിയിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…