പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനംനൊന്ത് നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യ (20)യാണ് ആത്മഹത്യ ചെയ്തത്. വായ്പ നിഷേധിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു വിദ്യാർത്ഥിനിയെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ വർഷമായിരുന്നു അതുല്യ ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ പ്രവേശനം നേടിയത്. ഇതിനിടെ കോളേജ് അധികാരികളെ വായ്പാ തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ അതുല്യയുൾപ്പടെ നിരവധി വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് അതുല്യ നേരിട്ട് പതിനായിരം രൂപ ഫീസടച്ചാണ് അഡ്മിഷൻ നേടിയത്. ശേഷം നാട്ടിൽ തിരിച്ചെത്തിയ അതുല്യ നിരവധി ബാങ്കുകളിൽ വായ്പ തേടിയിരുന്നു. എന്നാൽ സിബിൽ സ്കോറിന്റെ കാര്യം പറഞ്ഞ് വായ്പ നിഷേധിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അതുല്യയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി
ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…
ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി.…
ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…
കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…