ദില്ലി : സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗ് വസതിയിലാണ് ആദ്യ യോഗം നടക്കുക.
അഞ്ച് മണിയോടെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിച്ചേരും. വകുപ്പുകളുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. കൂടാതെ, ആദ്യ 100 ദിനം രാജ്യത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്യും.
ഇന്നലെയാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 72 മന്ത്രിമാരാണ് പുതിയ മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഉള്ളത്. രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിൽ 30 പേർക്കാണ് ക്യാബിനറ്റ് പദവിയുള്ളത്. അഞ്ച് മന്ത്രിമാർക്ക് വകുപ്പുകളുടെ സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. 36 സഹ മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുള്ളത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…