ചർച്ചയിൽ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ മുൻ ഉദ്യോഗസ്ഥന് ബബിലു ശങ്കര്‍,തത്ത്വമയി ഓപ്പറേഷൻ ഹെഡ് സനോജ് നായർ എന്നിവർ സംസാരിക്കുന്നു
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമീപകാലത്ത് തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷ വീഴ്ചകൾ ഭക്തജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഹിന്ദുധർമ്മ പരിഷതും മലയാളം ന്യൂസ് നെറ്റ്‌വർക്കേഴ്‌സും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സുരക്ഷിതമോ? എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ച് നടന്നു.
എസ്. പ്രദീപ്, സനോജ് നായർ, വിനീഷ്, ബബിലു ശങ്കർ, എ.കെ.എൻ അരുൺ, ആര്യനാട് സുഗതൻ, ജി എം മഹേഷ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
രാജ്യത്തെ അതീവ സുരക്ഷ മേഖലകളിലൊന്നായിട്ട് കൂടി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി അഹമ്മദാബാദ് സ്വദേശി പ്രവേശിച്ചത് ഏറെ വിവാദമായിരുന്നു.ക്ഷേത്രത്തിൽ സമീപകാലത്ത് തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷ വീഴ്ചകൾ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയാൻ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണോ എന്ന ആശങ്ക ഈ സംഭവം ഉയർത്തുന്നുണ്ട്. ക്ഷേത്ര പ്രവേശന കവാടങ്ങളിലെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, ആധുനിക സ്കാനിങ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം തോക്ക് വൃത്തിയാക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ തോക്ക് അബദ്ധത്തിൽ പൊട്ടിയതും ഭക്തജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…