Despite getting the gallows, Kashayam Greeshma's pride is not lacking! Jail officials say that Greeshma is not like other accused.
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഗ്രീഷ്മ യുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട് .ഗ്രീഷ്മയെ കാണാൻ അച്ഛനും അമ്മയും എത്തിയതായാണ് റിപ്പോർട്ട്. മകളുടെ അവസ്ഥ കണ്ട് ഗ്രീഷ്മയുടെ അമ്മ ഒരുപാട് കരഞ്ഞിരുന്നു. എന്നാൽ, അപ്പോഴും ഗ്രീഷ്മയ്ക്ക് ഒരു തരത്തിലുള്ള കുലുക്കവുമുണ്ടായിരുന്നില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.ആ കുട്ടി ബോൾഡാണന്നാണ് ഇവർ പറയുന്നത്.ഈ തൂക്കുകയർ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. ഇക്കാര്യം ജയിലിലെ പലരോടും ഗ്രീഷ്മ പറഞ്ഞതായും ജയിലിലെ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാലിപ്പോൾ ഇങ്ങനെയുളളവർ സുപ്രീംകോടതി വരെ അപ്പീൽ പോയി വിധി ഇളവുചെയ്യാനുള്ള സാദ്ധ്യതകളുള്ളതിനാൽ സാധാരണ സെല്ലുകളിൽ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്. ഗ്രീഷ്മയെ അഞ്ചുപേരുള്ള സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. മൂന്നുപേർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരും ഒരാൾ പോക്‌സോ കേസിൽ ശിക്ഷ അനുഭവിക്കുന്നയാളുമാണ്.ജയിലിൽ എത്തിയ ഗ്രീഷ്മയെ ഇതുവരെ ജോലികൾ ഏൽപ്പിച്ചിട്ടില്ല. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി. ഗ്രീഷ്മയുടെ താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുകവിചാരണ കോടതിലുടെ വിധിക്ക് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവർക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…