India

‘ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും വാഴില്ല’; താലിബാനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഭീകരത അടിസ്ഥാനമാക്കിയുള്ള പടുത്തുയര്‍ത്തുന്ന ഒരു സാമ്രാജ്യവും അധികകാലം നിലനില്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരതയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് പ്രതികരണം. താലിബാന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതാദ്യമായാണ് താലിബാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുന്നത്. ”ഭീകരത അടിസ്ഥാനമാക്കി കെട്ടിയുയര്‍ത്തുന്ന ഒരു സാമ്രാജ്യം കുറച്ച് കാലത്തേക്ക് നിലനിന്നേക്കാം. എന്നാല്‍ അതിന്റെ നിലനില്‍പ്പ് സ്ഥിരമായിരിക്കില്ല. ദീര്‍ഘകാലത്തേക്ക് മനുഷ്യത്വത്തെ അടിച്ചമര്‍ത്താനാകില്ല” അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും യുഎന്‍ രക്ഷാസമിതി സംഘചിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

27 minutes ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

1 hour ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

2 hours ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

18 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

2 days ago