Categories: IndiaNATIONAL NEWS

നടൻ ദേവൻ മന്ത്രി ശൈലജയ്ക്കു പറ്റിയ എതിരാളി; കേരളത്തിൽ ഉയർന്നു വരുന്ന ശക്തനായ നേതാവാണ് നടൻ ദേവനെന്നു ഫോബ്സ് മാസിക; ശൈലജ ടീച്ചറുടെ ‘വോഗ്‘ ലേഖനത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

കേരളത്തിൽ ഉയർന്നു വരുന്ന ശക്തനായ നേതാവാണ് നടൻ ദേവനെന്നു വിശേഷിപ്പിച്ച് ‘ഫോർബ്സ്‘ മാസിക. ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച താരത്തിന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു വിശേഷണം താരത്തിനു നൽകിയിരിക്കുന്നത്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനും അദ്ദേഹത്തിന്റെ പാർട്ടിയെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

‘നവകേരള പീപ്പിൾസ് പാർട്ടി’യുടെ സ്ഥാപക നേതാവ് കൂടിയായ നടൻ ദേവനെക്കുറിച്ചുള്ള ഫോർബ്സ് മാസികയുടെ വിശേഷണത്തോട് വ്യത്യസ്ത പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ചിലർ വിശേഷണത്തെ അനുകൂലിക്കുമ്പോൾ ചിലർ അതിനെ നിശിതമായി വിമർശിക്കുന്നു. ഏറിയ പങ്ക് പ്രതികരണങ്ങളും ട്രോളുകളിലൂടെയാണ്.
ദേവനെക്കുറിച്ചുള്ള ഫോർബ്സ് മാസികയുടെ ലേഖനത്തെ മുൻപ് ‘വോഗ് ഇന്ത്യ’ മാസികയിൽ വന്ന മന്ത്രി കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനത്തോടാണ് ചിലർ താരതമ്യം ചെയ്യുന്നത്. ‘മന്ത്രി ഷൈലജക്ക് പറ്റിയ എതിരാളി’ എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വോഗ് മാസികയിൽ ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം വന്നതിലെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമ്പോഴാണ് സമാനമായ ലേഖനം ഫോർബ്സ് മാസികയിലും വന്നിരിക്കുന്നത്. ഏതായാലും ദേവനുമായുള്ള അഭിമുഖം ഫോർബ്സ് മാസിക വെബിൽ നിന്നും താത്കാലികമായി നീക്കം ചെയ്തിരിക്കുകയാണ്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

18 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

22 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

22 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago