സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ട് നിലപാട് സ്വീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. പുന:പരിശോധന ഹര്‍ജി കൊടുക്കേണ്ടതില്ലെന്ന് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സാവകാശ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയതെന്നും വിധി എന്തായാലും നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു
സെപ്റ്റംബറിലെ സുപ്രീംകോടതി വിധിയെക്കുറിച്ചാണ് കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചത്. കോടതിവിധി അംഗീകരിക്കുന്നതായും വിവേചനം പാടില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. നിലവിലെ വിധി അംഗീകരിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്. അതാണ് കോടതിയെ അറിയിച്ചതെന്ന് പദ്മകുമാർ വ്യക്തമാക്കി
യുവതി പ്രവേശനത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ഇന്നത്തെ അഭിപ്രായം കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ്. കോടതിയിലെ വാദങ്ങളെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിയ ശേഷം അതിനെ സംബന്ധിച്ച് പറയാം. നേരത്തെയുള്ള വിധി നടപ്പിലാക്കാനുള്ള സാവകാശത്തെക്കുറിച്ചാണ് കോടതിയില്‍ പറഞ്ഞത്. വിശ്വാസികളായവര്‍ ശബരിമലയില്‍ കയറണമെന്നാണ് ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…