Spirituality

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം! 20ന് നടക്കുന്ന അതിരാത്ര ദീപ പ്രജ്വലനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും

തിരുവനന്തപുരം: അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം . കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ അതിരാത്ര യാഗത്തിന്റെ യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചു കൊണ്ടുള്ള യാത്ര ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് രാവിലെ 9.30 നാണ് ആരംഭിച്ചത്. ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിച്ച ധ്വജം പൂജാദികൾക്കു ശേഷം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ ഏറ്റുവാങ്ങി. തുടർന്ന് അതിരാത്ര സംഘാടകർക്ക്‌ കൈമാറി.

ചടങ്ങിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം അസിസ്റ്റൻറ് മാനേജറും അതിരാത്ര ധ്വജ പ്രയാണ സമിതി രക്ഷാധികാരി ബബിലു ശങ്കർ ജനറൽ കൺവീനർ വി പി അഭിജിത്ത്, സമിതി അംഗങ്ങളായ അനീഷ് വാസുദേവൻ പോറ്റി, , വിഷ്ണു മോഹൻ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ ,ഗിരീഷ് ഗോപി തുടങ്ങി വിവിധ ഹൈന്ദവ നേതാക്കളും ശ്രീപത്മനാഭസ്വാമി ക്ഷേത്ര നാരായണീയ സമിതി അംഗങ്ങളും മറ്റു ഭക്തജനങ്ങളും പങ്കെടുത്തു.

നിരവധി പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചാണ് ഘോഷയാത്ര യാഗഭൂമിയായ കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ രാത്രിയോടുകൂടി എത്തിച്ചേരുന്നത്. ധ്വജ പ്രതിഷ്ഠ ചടങ്ങുകൾ യോഗ ക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട് നിർവ്വഹിക്കും. 20ന് നടക്കുന്ന അതിരാത്ര ദീപ പ്രജ്വലനം ബഹു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും.

ആറ്റുകാൽ ദേവി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, കരിക്കകം ശ്രിചാമുണ്ടീ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം വെട്ടിക്കവല മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവീ ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, പത്തനാപുരം കവലയിൽ ഭഗവതി ക്ഷേത്രം, കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം, കൂടൽ ശ്രീദേവി ക്ഷേത്രം, കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കോന്നി ചിറക്കൽ ധർമശാസ്താ ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങൾ സന്ദർശിച്ച് യാഗഭൂമിയിൽ എത്തിച്ചേരും.

Anandhu Ajitha

Recent Posts

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ! ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ;നോർത്ത് 24 പർഗാനാസ് ജില്ലയും സന്ദർശിക്കും

ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.…

3 mins ago

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

1 hour ago

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

3 hours ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

3 hours ago