പ്രതീകാത്മക ചിത്രം
ദില്ലി : ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് മുപ്പത് ലക്ഷം രൂപ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) പിഴ ചുമത്തി. കമ്പനിയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന പിഴവുകളും ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് സര്‍വീസുകള്‍ക്കിടെ കമ്പനിയുടെ A321വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞതും നടപടിക്ക് കാരണമായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പിഴ ചുമത്തുന്നതിനുമുമ്പ് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും കമ്പനി നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല.
കഴിഞ്ഞ മാസം 15 ന് അഹമ്മദാബാദില്‍ ഇന്‍ഡിഗോയുടെ A321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞ സംഭവത്തില്‍ രണ്ട് പൈലറ്റുമാരുടെ ലൈസൻസ് ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തിരുന്നു.മുഖ്യ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും സഹപൈലറ്റിന്റേത് ഒരുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തതിട്ടുള്ളത്. നിര്‍ദിഷ്ട നടപടിക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് വിമാനത്തിന്റെ ലാന്‍ഡിങ് നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…