India

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും, ഭാര്യ ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു; തീരുമാനത്തെയും സ്വകാര്യതയെയും മാനിക്കണമെന്ന് അഭ്യർത്ഥന

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹബന്ധം (Dhanush And Aishwaryaa Split) പിരിയുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചതായി ഇരുവരും പറയുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മൂത്ത മകൾ കൂടിയാണ് ഐശ്വര്യ.

2004 നവംബർ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം. യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട്. വളർച്ചയുടെയും മനസിലാക്കലിന്റേയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടേയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടേയും കുറിപ്പിൽ പറയുന്നു. ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇൻസ്റ്റഗ്രാമിലുമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പിന്റെ പൂർണ്ണരൂപം:

“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടേയും മനസിലാക്കലിന്റേയും ക്രമപ്പെടുത്തലിന്റേയും ഒത്തുപോകലിന്റേയും എല്ലാം യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്‌ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ” എന്നാണ് കുറിപ്പിൽ പറയുന്നത്.

admin

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

9 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

32 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

38 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

1 hour ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago