India

തമിഴ്‌നാട്ടിലെ ശ്മശാനത്തില്‍ പാതികത്തിയ നിലയിൽ മൃതദേഹം; അന്വേഷണം ചെന്നിത്തിയത് പ്രണയം നിലനിര്‍ത്താനുള്ള കൊടും ക്രൂരതയിൽ; കാമുകനുമായുള്ള ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ അടിച്ചു കൊന്ന് കത്തിച്ച് ഭാര്യ; സഹായത്തിനായി കാമുകനും സുഹൃത്തും

ധർമപുരി: കാമുകനുമായുള്ള പ്രണയബന്ധത്തിന് തടസം നിന്നതിനു ഭര്‍ത്താവിനെ ഭാര്യ അടിച്ചു കൊന്നതിനുശേഷം കത്തിച്ചു. തമിഴ്നാട് ധര്‍മപുരിയിലാണു ഇരുപത്താറുകാരി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു പ്രണയം നിലനിര്‍ത്താനുള്ള കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനുമടക്കം മൂന്നുപേര്‍ അറസ്റ്റിലായി. ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുഖമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ മാത്രം കത്തിപോകാത്ത നിലയില്‍ ആധാര്‍ കാര്‍ഡ് പൊലീസിനു കിട്ടി. പൊന്നാഗരം സോംപെട്ടിയിലെ മണി(30) എന്നയാളുടേതായിരുന്നു ആധാര്‍. വീട്ടിലെത്തിയ പൊലീസുകാരോടു ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി.

മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോൾ കരഞ്ഞെങ്കിലും ഇവര്‍ക്കു കാര്യമായ ഭാവവിത്യാസമുണ്ടായില്ല. തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ക്രൂരകൊലപാതകം വെളിച്ചത്തായത്.

മൂന്നുകൊല്ലം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു. ഫോണ്‍ വിളികള്‍ പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്. ഇതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

3 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

3 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

4 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

5 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

11 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago