മുംബൈ: വിരമിക്കൽ സംബന്ധിച്ച വിവാദങ്ങൾക്കിടെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും മുൻ നായകൻ മഹേന്ദ്ര സിങ് ധോണി പിന്മാറി. അടുത്ത രണ്ട് മാസം ടെറിട്ടോറിയൽ ആർമിക്കൊപ്പം ചെലവിടാന്‍ വേണ്ടിയാണ് ധോണി വെസ്റ്റിൻഡീസ് പര്യാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.ടെറിട്ടോറിയൽ ആർമിയുടെ പാരച്യൂട്ട് റെജിമെന്‍റില്‍ ലെഫ്റ്റനന്‍റ് കേണലിന്‍റെ ഹോണററി പദവി വഹിക്കുകയാണ് ധോണി. പര്യടനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ധോണി ബി സി സി ഐയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാൻ എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഞായറാഴ്ച യോഗം ചേരാനിരിക്കെയാണ് ധോണിയുടെ പിന്മാറ്റം.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ധോണിക്ക് ഉടൻ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്‍റെ ദീർഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുൺ പാണ്ഡെ പറഞ്ഞു. അദ്ദേഹത്തിന് ഉടനടി വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്‍റെ ഭാവിയെക്കുറിച്ചുള്ള നിരന്തരമായി ഊഹാപോഹങ്ങള്‍ നടത്തുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…