റാഞ്ചി: ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാൻഡ് ത്രില്ലടിപ്പിച്ച പോരാട്ടത്തെക്കാൾ ആരാധകർ ഏറ്റവും ആസ്വദിച്ചത് മറ്റൊരാളുടെ സാന്നിദ്ധ്യമാണ്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ വാഴ്ത്തിപ്പാടുന്ന ഗാലറിയെയാണ് ഇന്നലെ റാഞ്ചിയിൽ കാണാനായത്.
ജെഎസ്സിഎ സ്റ്റേഡിയത്തിലെ വിഐപി ബോക്സിൽ, ഭാര്യ സാക്ഷിക്കൊപ്പം ഇരുന്ന ധോണിയെ സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ കാണിച്ചപ്പോഴൊക്കെ ഗാലറി ഇളകി മറിയുകയായിരുന്നു . ‘ധോണി, ധോണി..’ വിളികൾ സ്റ്റേഡിയത്തിൽ അലയടിച്ചു. പുഞ്ചിരിയോടെ ആരാധരെ കൈവീശി കാണിക്കാനും ധോണി മറന്നില്ല. മത്സരത്തിന് മുൻപ് ധോണി ഇന്ത്യൻ താരങ്ങളെ നേരിൽ കണ്ടു സംസാരിച്ചിരുന്നു.
ന്യൂസിലാൻഡ് താരങ്ങൾക്കും ഇത് മികച്ച അനുഭവമായി. ‘വാസ്തവത്തിൽ ഇതൊരു വലിയ വികാരമാണ്. നമ്മൾ ബാറ്റ് ചെയ്യുന്നതോ ബോൾ ചെയ്യുന്നതോ കാണാൻ യഥാർഥത്തിൽ ആരുമില്ല. മറ്റൊരാളെ കാണുന്നതിനാണ് എല്ലാവരും വന്നിരിക്കുന്നത്. സത്യസന്ധമായി, ഞാൻ അത് ആസ്വദിച്ചു.’’– ന്യൂസിലാൻഡ് താരം ജിമ്മി നീഷം മത്സര ശേഷം പറഞ്ഞു.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…