Health

പ്രമേഹം എളുപ്പത്തിൽ കുറയ്ക്കാം; ഈ വെള്ളം കുടിച്ചാൽ മതി

വളരെ ചെറുപ്രായത്തില്‍ തന്നെ പലരിലും കണ്ട് വരുന്ന ഒന്നാണ് പ്രമേഹരോഗം. ഇത് നിയന്ത്രിക്കാന്‍ ആഹാരകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

തുളസി വെള്ളം

ആയപര്‍വേദ പ്രകാരം തുളസിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ദിവസനേ ഔരു തുളസിയില വീതം എടുത്ത് അത് ചവച്ചരച്ച് അതിന്റെ നീര് കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, പലതരത്തിലുള്ള രോഗങ്ങള്‍ അകറ്റാനും ഇത് സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിനായി മൂന്നോ നാലോ തുളസിയുടെ ഇല എടുക്കുക. ഇത് ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അത് നന്നായി തിളപ്പിക്കാന്‍ വെക്കുക. ഇതിലേയ്ക്ക് തുളസി ഇട്ട് തിളപ്പിച്ച് എടുക്കണം. ഈ വെള്ളം ദിവസന് കുടിക്കുന്നത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. വെള്ളം തിളപ്പിച്ച് കുടിക്കുന്നതിന് പകരം വേണമെങ്കില്‍ നിങ്ങള്‍ തയ്യാറാക്കുന്ന ചായയില്‍ തുളസിയില ചേര്‍ക്കാവുന്നതാണ്. ഇതും ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചി വെള്ളം

ആന്റിഓക്‌സിഡന്റും ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വയറ്റിലെ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇഞ്ചി വെള്ളം കുടിക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുന്നതിന് മാത്രമല്ല, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹയിക്കുന്നുണ്ട്.

പ്രമേഹം നിയന്ത്രിക്കുന്നതിനായി ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.ഇത്തരത്തില്‍ സ്ഥിരമായി ഇഞ്ചി വെള്ളം കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഇന്‍സുലിന്‍ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. അതിനാല്‍ തന്നെ ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഇഞ്ചി വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് അസിഡിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇത് വയറ്റില്‍ എരിച്ചില്‍ ഉണ്ടാക്കുന്നതിന് ഒരു കാരണമാകുന്നുണ്ട്. അതിനാല്‍ ശ്രദ്ധിച്ച് കഴിക്കാന്‍ നോക്കണം.

ഉലുവ വെള്ളം

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ബെസ്റ്റാണ് ഉലുവ. എന്നും കഴിക്കുന്ന ആഹാരത്തില്‍ ഉലുവ ചേര്‍ക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഉലുവ ശരീരത്തില്‍ എത്തുമ്പോള്‍ ഇത് ശരീരത്തിലെ ഇന്‍സുലിന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്നത് സഹായിക്കുന്നുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി രാവിലെ തന്നെ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഉലുവയിട്ട് തിളപ്പിച്ച് ഈ വെള്ളം അരിച്ച് കുടിച്ചാല്‍ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, വേണമെങ്കില്‍ തലേദിവസം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കുറച്ച് ഉലുവയിട്ട് ആ ഉലുവ അടക്കം കഴിക്കുന്നത് നല്ലതാണ്.

ആര്യവേപ്പ്

നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ഇലയാണ് ആര്യവേപ്പ്. ആര്യവേപ്പില്‍ വിറ്റമിന്‍ എ, വറ്റമിന്‍ ബി, വിറ്റമിന്‍ സി, എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, കാല്‍സ്യം, അയേണ്‍, ഫ്‌ലേവനോയ്ഡ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിനായി എന്നും രാവിലെ ആര്യവേപ്പില ഇട്ട് തിളപ്പിച്ച് എടുത്ത വെള്ളം കുടിക്കാവുന്നതാണ്. ഇത് ചര്‍മ്മ സംരക്ഷണത്തിനും അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.

Anandhu Ajitha

Recent Posts

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

23 minutes ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

40 minutes ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

1 hour ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

1 hour ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

1 hour ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

2 hours ago