International

അമേരിക്കയ്ക്ക് ബി-2 ബോംബർ വിമാനം നഷ്ടമായി? ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി പസഫിക്കിലൂടെ പറന്ന വിമാനങ്ങൾ മടങ്ങിയെത്തിയില്ലെന്ന് റിപ്പോർട്ട്; പുതിയ വിവാദം

ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താനെത്തിയ ബി-2 ബോംബർ വിമാനങ്ങളെ ചൊല്ലി പുതിയ വിവാദം. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി എതിർദിശയിലേക്കു പറന്ന ബോംബറുകളിൽ ചിലത് അമേരിക്കൻ വ്യോമതാവളത്തിൽ തിരിച്ചെത്തിയില്ലെന്നാണ് റിപ്പോർട്ട്.

ജൂൺ 21-ന് മിസ്സോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽനിന്നാണ് ദൗത്യവുമായി യുഎസ് ബി-2 ബോംബറുകളുടെ രണ്ട് സംഘങ്ങൾ പറന്നുയർന്നത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനായി ആദ്യസംഘം പടിഞ്ഞാറ് ഭാഗത്ത് പസഫിക് സമുദ്രത്തിന് മുകളിലൂടെയാണ് പറന്നത്. രണ്ടാം സംഘമാണ്ടെഹ്‌റാനിലെ ഫൊർദോ അടക്കമുള്ള ഭൂഗർഭ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ കിഴക്കോട്ട് പറന്നത്.രണ്ടാമത്തെ സംഘം ദൗത്യം പൂർത്തിയാക്കി താവളത്തിൽ തിരിച്ചെത്തിയെങ്കിലും . പസഫിക്കിലേക്ക് പറന്ന സംഘത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ആ സംഘത്തിലെ ഒരു വിമാനമെങ്കിലും ഹവായിയിൽ അടിയന്തരമായി ഇറങ്ങാൻ നിർബന്ധിതമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഈ സ്റ്റെൽത്ത് ബോംബർ ഹൊനോലുലുവിലെ ഹിക്കം എയർഫോഴ്‌സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയൽ കെ. ഇനോയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബി-2 ബോംബറുകൾ മുമ്പും ഹവായിയിൽ ഇറങ്ങിയിട്ടുണ്ട്. 2023 ഏപ്രിലിൽ, സമാനമായ അടിയന്തര ലാൻഡിങ് ഹിക്കാമിൽ നടന്നിരുന്നു.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

7 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

7 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

7 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

9 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

9 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

9 hours ago