International

ഓസ്കാർ അവാർഡ് വേദിയിൽ ജോൺ സീന പ്രത്യക്ഷപ്പെട്ടത് പൂർണ്ണ നഗ്നനായോ ?സത്യാവസ്ഥ പുറത്ത്; വൈറലായി ചിത്രങ്ങൾ

96ാമത് ഓസ്കാർ അവാർഡ് വേദിയിലെ പ്രത്യക്ഷപ്പെടലിന് പിന്നാലെ ലോകത്തിന്റെ ഇന്നത്തെ സംസാരവിഷയമായി മാറിയിരിക്കുകയാണ് നടനും ഡബ്ള്യുഡബ്ള്യുഇ താരവുമായ ജോണ്‍ സീന. ഒരു പക്ഷെ ഇന്ന് പുരസ്കാരം നേടിയവരെക്കാൾ ശ്രദ്ധ നേടിയതും ജോൺ സീനയാണ് പുരസ്കാരച്ചടങ്ങില്‍ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ പുരസ്കാര ജേതാവിന്‍റെ പേരെഴുതിയ കാര്‍ഡുമായി നഗ്നത മറച്ചാണ് ജോണ്‍ സീന വേദിയിലെത്തിയത്.ഇതിന്റെ രംഗങ്ങള്‍ അതിവേഗമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചപ്പോൾ ആദ്യം വരാൻ മടിച്ച സീന പുരസ്കാര ജേതാവിന്റെ പേരെഴുതിയ പേപ്പർ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. നോമിനികളെ പ്രഖ്യാപിക്കുമ്പോൾ വേദിയിലെ പ്രകാശം മങ്ങുകയും പിന്നാലെ ജോണ്‍ സീന ടോഗ-സ്റ്റൈൽ ബോൾ ഗൗൺ ധരിച്ച് വീണ്ടും പ്രത്യക്ഷപ്പെടുകയുമായിരുന്നു.
സിനിമകളില്‍ വസ്ത്രാലങ്കാരത്തിന്‍റെ പ്രാധാന്യം എത്രത്തോളമെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു സീനയുടെ സാഹസം എന്നാണ് റിപ്പോർട്ട്. സീനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളും രംഗത്തെത്തി.

എന്നാല്‍ യാഥാര്‍ഥത്തില്‍ പൂര്‍ണ നഗ്നനായാണോ ജോണ്‍ സിന വേദിയിലെത്തിയത്? വിഷയത്തില്‍ ചർച്ച കൊഴുക്കവേ ഇന്‍റര്‍നെറ്റില്‍ സ്റ്റേജിന് പിന്നിൽ നിന്നുള്ള ദൃശ്യങ്ങള്‍ എത്തിക്കഴിഞ്ഞു.
ശരീരത്തിന്‍റെ നിറത്തോട് സാമ്യമുള്ള സഞ്ചിപോലുള്ള അടിവസ്ത്രം ഉപയോഗിച്ച് നഗ്നത മറച്ചിട്ടുണ്ടായിരുന്നു. ഈ വസ്ത്രം നോമിനേഷന്‍ എന്‍വലപ് ഉപയോഗിച്ച് മറച്ചാണ് ജോണ്‍സിന വേദിയിലെത്തിയത്. ഇതോടെ താരത്തെ വിമർശിച്ചവർ ഇളഭ്യരായിരിക്കുകയാണ്. പുവര്‍ തിങ്സിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിംഗ്ടണിനാണ് ഇത്തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ചത്.

Anandhu Ajitha

Recent Posts

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

6 mins ago

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

1 hour ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

1 hour ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

6 hours ago