CRIME

ഹിജാബ് ധരിച്ചില്ല! ഭാര്യയെ നഗ്നയാക്കി മണിക്കൂറുകളോളം തറയിലിരുത്തി,ശരീരം സിഗരറ്റ് വെച്ച് പൊള്ളിച്ചു, തലയില്‍ മൂത്രം ഒഴിച്ചു;പ്രതിക്ക് 7 വര്‍ഷം തടവ്

കോപ്പന്‍ ഹേഗന്‍: ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിന് 7 വര്‍ഷം തടവ്.ഡെന്മാര്‍ക്ക് ആര്‍ഹസിലെ കോടതിയാണ് 38 കാരനെ ശിക്ഷിച്ചത്.2020 ഒക്ടോബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള കാലയളവില്‍ രാവും പകലും നിരവധി തവണ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഭാര്യയെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കോടതിയില്‍ യുവതി വെളിപ്പെടുത്തി.

തലമുടിയിലും, ശരീരത്തിലും സിഗരറ്റുകള്‍ വച്ച് പൊള്ളിക്കുമായിരുന്നു.ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു .ശിരോവസ്ത്രം ധരിക്കാത്തതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതും ഫോണ്‍ കൈവശം വയ്ക്കുന്നതും വിലക്കി, ശരീരത്തില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്ത ശേഷം തറയില്‍ ഉറങ്ങാനും മണിക്കൂറുകളോളം തറയില്‍ നഗ്‌നയായി ഇരിക്കാനും ആവശ്യപ്പെടും.പോലീസില്‍ പറഞ്ഞാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് ഭാര്യയെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു .പീഡനവിവരം അറിഞ്ഞ അയല്‍ക്കാരാണ് വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്.

‘ഇത് അസാധാരണമാം വിധം ഗുരുതരമായ ഒരു കേസാണ്, ഇത്രയും കാലം സ്ത്രീ അനുഭവിച്ചത് വളരെ ക്രൂരതയാണ്. നീണ്ട ജയില്‍ ശിക്ഷയ്ക്ക് പുറമേ, യുവതിക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം’ – സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബിര്‍ജിറ്റ് ഏണസ്റ്റ് പറഞ്ഞു .ഇറാഖ് പൗരനായ 38കാരനെ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്താക്കുകയും ചെയ്തു.

anaswara baburaj

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

8 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

31 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

37 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

1 hour ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago