അഹമ്മദാബാദ് : ടെക് സൊലൂഷന്‍സ് കമ്പനിയായ ത്രിധ്യ ടെക് ദീര്‍ഘകാലമായി തങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്ന 13 ജീവനക്കാര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകൾ സമ്മാനിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ജീവനക്കാർ നൽകിയ ആത്മാർത്ഥമായ പിന്തുണയ്ക്ക് നന്ദിയറിയിച്ചുകൊണ്ടാണ് കാറുകൾ സമ്മാനിച്ചത്. ഇത് കൂടുതല്‍ ജീവനക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രചോദനമാകുമെന്നും കമ്പനി വിലയിരുത്തുന്നു.
വാഹനം സമ്മാനമായി നൽകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ല കമ്പനിയില്‍ നടന്ന പരിപാടിയില്‍ സര്‍പ്രൈസായാണ് ജീവനക്കാര്‍ക്ക് വാഹനം സമ്മാനിച്ചത്. ഗ്ലാന്‍സയുടെ ടോപ് വേരിയന്റ് വകഭേദമാണ് എല്ലാ ജീവനക്കാര്‍ക്കും ലഭിച്ചത് . തുടര്‍ന്നും ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തി ഇത്തരം സമ്മാനങ്ങള്‍ നല്കാന് കമ്പനി സന്നദ്ധമാണെന്നും ത്രിധ്യ ടെക് സി.ഇ.ഒ. രമേഷ് മാറണ്ട് വ്യക്തമാക്കി.
നാല് വേരിയന്റുകളില്‍ എത്തുന്ന ടൊയോട്ട ഗ്ലാൻസയ്ക്ക് 6.39 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…