India

ബിജെപിയുമായി ഭിന്നത: പ്രചാരണങ്ങള്‍ RSS തള്ളി, മോഹന്‍ ഭാഗവത്- യോഗി കൂടിക്കാഴ്ച ഇന്ന്

ബിജെപിയുമായി ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ ആര്‍ എസ് എസ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തില്‍ അഹങ്കാരിയെന്നു പരാമര്‍ശിച്ചത് പ്രധാനമന്ത്രി മോദിയെ സൂചിപ്പിച്ചാണെന്ന പ്രചാരണം തള്ളിക്കൊണ്ടാണ് ആര്‍ എസ് എസ് വിശദീകരണം. ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങളും ആര്‍എസ്എസ് തള്ളി.

ബി.ജെ.പിയുമായി തര്‍ക്കമില്ലെന്നും യഥാര്‍ഥ പ്രവര്‍ത്തകര്‍ അഹങ്കാരികളാകില്ലെന്ന് കഴിഞ്ഞദിവസം സര്‍സംഘ് ചാലക് നടത്തിയ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ മറ്റു മുതിര്‍ന്ന നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് വ്യക്തമാക്കി്. ഭാഗവതിന്റെ പരാമര്‍ശം ബിജെപി പാര്‍ട്ടി നേതൃത്വത്തെയോ പ്രധാനമന്ത്രി നരേന്ദ്രനെയോ ലക്ഷ്യം വച്ചുള്ളതാണെന്നത് പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണമാണ് . സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ആര്‍ എസ് എസ് വിശദീകരിച്ചു.

ഒരു യഥാര്‍ത്ഥ ‘സേവകന്‍’ ജോലി ചെയ്യുമ്പോഴും മാന്യത പിന്തുടരും ‘ഞാനാണ് ഈ ജോലി ചെയ്തു തീര്‍ത്തത്’ എന്ന് പറയാനുള്ള അഹങ്കാരം സേവകനുണ്ടാവില്ല. ആ വ്യക്തിയെ മാത്രമേ യഥാര്‍ത്ഥ ‘സേവകന്‍ എന്ന് വിളിക്കാന്‍ കഴിയൂ. എന്നാണ് നാഗ് പൂര്‍ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഈ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ദേശീയ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേയുള്ള പ്രസംഗത്തില്‍ പ്രധാനപ്പെട്ട ആ സംഭവത്തെ പരാമര്‍ശിക്കാന്‍ ബാധ്യസ്ഥമാണല്ലോ, ആര്‍ എസ് എസ് വിശദീകരിക്കുന്നു. ‘

‘എന്നാല്‍ അത് തെറ്റായി വ്യാഖ്യാനിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി സന്ദര്‍ഭത്തില്‍ നിന്ന് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘അഹങ്കാര’ പരാമര്‍ശം ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അല്ലെങ്കില്‍ ഏതെങ്കിലും ബി ജെ പി നേതാവിനെയോ ഉദ്ദേശിച്ചല്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രകടനവുമായി ബന്ധപ്പെട്ട് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശത്തോടും ആര്‍എസ്എസ് വിയോജിച്ചു. ഇത് ഔദ്യോഗിക നിലപാടല്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോടു യോജിക്കുന്നില്ലെന്നും ആര്‍ എസ് എസ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് RSS തലവന്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് വിപുലീകരണം തുടങ്ങിയ വിഷയങ്ങള്‍ ആദിത്യനാഥും ഭാഗവതും ചര്‍ച്ച ചെയ്തേക്കും. യുപിയിലെ ചിയുതാഹ ഏരിയയിലെ എസ്വിഎം പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സംഘ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകരെ മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്തു. വാരണാസി, ഗോരഖ്പൂര്‍, കാണ്‍പൂര്‍, അവധ് മേഖലകളില്‍ സംഘത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന 280 ഓളം സന്നദ്ധപ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘത്തിന്റെ വിപുലീകരണത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ക്യാമ്പില്‍ ചര്‍ച്ച ചെയ്തു.
ബി.ജെ.പി. ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പങ്കെടുക്കുന്ന വാര്‍ഷിക ഏകോപനസമിതിയോഗം ഓഗസ്റ്റ് 31 മുതല്‍ മൂന്നുദിവസം പാലക്കാട്ട് നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

5 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

8 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

8 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

8 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

9 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

9 hours ago