International

സന്ദർശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ചൈനീസ് ഭരണകൂടം അനുവദിച്ചത് ഷി ജിൻപിങ്ങിന്റെ ഇഷ്ടവാഹനം ! വാർത്തകളിൽ വീണ്ടും ഇടം നേടി ചൈനയുടെ ചരിത്രം പേറുന്ന ഹോങ്ചി കാർ

എസ്‌സിഒ ഉച്ചകോടിക്കായി തിയാൻജിനിൽ രണ്ട് ദിവസം തങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് സർക്കാർ അനുവദിച്ചത് ഔദ്യോഗിക സന്ദർശനങ്ങളിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇഷ്ടവാഹനമായ ഹോങ്ചി കാർ. 2019-ൽ മഹാബലിപുരത്ത് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചപ്പോൾ ഷി ഉപയോഗിച്ചിരുന്നു. അന്ന് പ്രത്യേകമായി വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായിരുന്നു ഇത്.

അതേസമയം പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തിയാൻജിൻ നഗരത്തിൽ സഞ്ചരിക്കുന്നത് ചൈനീസ് നയതന്ത്ര ലൈസൻസ് പ്ലേറ്റുകളുള്ള തന്റെ പ്രസിഡൻഷ്യൽ “ഓറസ്” കാറിലായിരിക്കും. റഷ്യൻ വാഹന നിർമാതാക്കളായ ഓറസ് മോട്ടോഴ്‌സ് നിർമിച്ച ഒരു റെട്രോ-സ്റ്റൈൽ ആഡംബര വാഹനമാണ് ഓറസ്.

ഹോങ്ചിയുടെ ചരിത്രം 1958 മുതലാണ് ആരംഭിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (സിപിസി) ഉന്നതർക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമോട്ടീവ് വർക്ക്സ് (FAW) ആണ് ഈ വാഹനം പുറത്തിറക്കിയത്. ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ മാവോ സേതുങ്ങിൻ്റെ കാലം മുതൽ നേതാക്കൾ ഉപയോഗിക്കുന്ന ഒരു ആഡംബര ചൈനീസ് കാറാണ് “ഹോങ്ചി”.

മുമ്പ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രമുഖരായ അതിഥികളുടെയും ഔദ്യോഗിക വാഹനമായിരുന്ന ഹോങ്ചി , ഇടക്കാലത്ത് വിദേശ നിർമ്മിത കാറുകളുടെ കടന്നുകയറ്റത്തിൽ പ്രൗഢി നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ചൈനീസ് ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിൻ്റെ ഭാഗമായി ഹോങ്ചി അതിൻ്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്.

ചൈനീസ് ഓട്ടോമൊബൈൽ ഭീമനായ എഫ്.എ.ഡബ്ല്യു. ഗ്രൂപ്പ് നിർമ്മിക്കുന്ന ഹോങ്ചിക്ക് വലിയ ചരിത്രമുണ്ട്. 1970-കളിൽ അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ ചൈന സന്ദർശിച്ചപ്പോൾ ചൈനയുടെ അന്നത്തെ പരമോന്നത നേതാവ് മാവോ സെ-തുങ് അദ്ദേഹത്തെ കൊണ്ടുപോയത് ഹോങ്ചി കാറിലായിരുന്നു. ഇത് ആഗോളതലത്തിൽ ഹോങ്ചി വലിയ ശ്രദ്ധ നേടിക്കൊടുത്തു. എന്നാൽ 1990-കളിൽ ചൈനീസ് നേതാക്കൾ ഓഡി, മെഴ്സിഡസ് ബെൻസ് തുടങ്ങിയ വിദേശ ബ്രാൻഡുകളിലേക്ക് മാറിയതോടെ ഹോങ്ചിയുടെ പ്രചാരം കുത്തനെ ഇടിഞ്ഞു. 2012-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേഡർമാരോട് നടത്തിയ പ്രസംഗത്തിൽ പ്രസിഡൻ്റ് ഷി ജിൻപിങ് ചൈനീസ് നേതാക്കൾ സ്വദേശി കാറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി. ഈ നയം ഹോങ്ചിയുടെ പുനരുജ്ജീവനത്തിന് വഴിയൊരുക്കി. 2013-ൽ അന്നത്തെ വിദേശകാര്യ മന്ത്രി വാങ് യി തൻ്റെ ഔദ്യോഗിക വാഹനമായി ഹോങ്ചി എച്ച്7 തിരഞ്ഞെടുത്ത് ഈ നയത്തിന് തുടക്കമിട്ടു.

ഇപ്പോൾ, ചൈനയിലെത്തുന്ന വിദേശ രാഷ്ട്രത്തലവൻമാർക്കും നയതന്ത്ര പ്രതിനിധികൾക്കും ഔദ്യോഗിക യാത്രകൾക്കായി ഹോങ്ചി കാറുകളാണ് നൽകുന്നത്. ചൈനീസ് പൈതൃകത്തെയും ദേശീയ അഭിമാനത്തെയും ഉയർത്തിപ്പിടിക്കുന്ന ഒരു പ്രതീകമായി ഹോങ്ചിയെ ചൈന കാണുന്നു

Anandhu Ajitha

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

3 hours ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

4 hours ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

7 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

8 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

9 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

9 hours ago