ഭോപ്പാല്‍ : സന്യാസിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനക്ക് സ്ത്രീകളെ പീഡിപ്പിക്കുന്നു വെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ ആത്മീയ സംഘടനയായ അധ്യാത്മിക് വിഭാഗ് സംഘടിപ്പിച്ച സന്ത് സമാഗമത്തിലായിരുന്നു ദ്വിഗ്വിജയ് സിംഗ് സന്ന്യാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ ഇരിക്കെയായിരുന്നു ദ്വിഗ്വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം.
കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി പദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുകയും ചെയ്യുന്നു എന്നായിരുന്നു വിവാദ പരാമര്‍ശം. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി ജയ് ശ്രീറാം വിളി തട്ടിയെടുത്തിരിക്കുകയാണ്. ശ്രീരാമന് ജയ് വിളിക്കുന്നവര്‍ സീതയെ മറക്കുന്നെന്നും ദിഗ്വിജയ് പറഞ്ഞു.
നേരത്തെയും ഇത്തരത്തില്‍ ദിഗ്വിജയ് സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബജ്രംഗ ദളും, ബിജെപിയും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നു എന്നായിരുന്നു ദിഗ്വിജയ് സിംഗ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ദിഗ്വിജയ് സിംഗിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…