Celebrity

ദിലീപ് കുറ്റവിമുക്തൻ!നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വിധി!

കൊച്ചി: മലയാള സിനിമയെ പിടിച്ചുലച്ച നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. ദിലീപിനെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് നിരീക്ഷിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചത്.
കേസിൽ ആക്രമണം നേരിട്ട് നടത്തിയ പ്രധാനപ്രതിയായ പൾസർ സുനി (സുനിൽ എൻ.എസ്.) ഉൾപ്പെടെയുള്ള ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം (IPC 376D), തട്ടിക്കൊണ്ടുപോകൽ (IPC 366), ക്രിമിനൽ ഗൂഢാലോചന (IPC 120B) ഉൾപ്പെടെയുള്ള വകുപ്പുകൾ തെളിയിക്കപ്പെട്ടു.നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന പ്രോസിക്യൂഷൻ വാദമാണ് ദിലീപിന്റെ കാര്യത്തിൽ കോടതി തള്ളിക്കളഞ്ഞത്. ദിലീപ് ഉൾപ്പെടെ കേസിലെ മൊത്തം 10 പ്രതികളിൽ, മറ്റ് ചില പ്രതികളെയും കോടതി വെറുതെ വിട്ടു.ക്വട്ടേഷൻ ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതും, വിചാരണയ്ക്കിടെ പല സാക്ഷികളും കൂറുമാറിയതും, ആക്രമണ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ സാധിക്കാത്തതും കേസിൽ ദിലീപിന് അനുകൂലമായി ഭവിച്ചുവെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

2017 ഫെബ്രുവരി 17-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ പ്രമുഖ നടിയെ ഓടുന്ന കാറിൽ വെച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പൾസർ സുനി (സുനിൽ എൻ.എസ്.) ആയിരുന്നു ഒന്നാം പ്രതി. ദിവസങ്ങൾക്കുള്ളിൽ പൾസർ സുനി ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവം വെറുമൊരു ആക്രമണമല്ലെന്നും ഇതിന് പിന്നിൽ ഒരു ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നുമുള്ള സംശയങ്ങൾ സിനിമാ ലോകത്തുനിന്നും അതിജീവിതയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ഉയർന്നു വന്നു. അന്വേഷണത്തിന്റെ ഭാഗമായി, പൾസർ സുനിയും നടൻ ദിലീപും തമ്മിലുള്ള ബന്ധം വെളിപ്പെടുകയും, സുനി ജയിലിൽ നിന്ന് ദിലീപിന് കത്തയച്ചതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവരികയും ചെയ്തു. തുടർന്ന്, 2017 ജൂലൈ 10-ന് നടൻ ദിലീപിനെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ദിലീപിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. 2017-ൽ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെ എട്ടാം പ്രതിയായി ചേർത്തു. അതിജീവിതയുടെ കേസ് ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങൾ ആദ്യ ഭാര്യയായിരുന്ന മഞ്ജു വാര്യരെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് കാരണം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 2020 ജനുവരിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700-ൽ അധികം രേഖകളും പരിഗണിച്ചു. വിചാരണയ്ക്കിടെ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് തുടരന്വേഷണം നടന്നു. ഏഴ് വർഷത്തോളം നീണ്ട വിചാരണയ്ക്കും നീണ്ട നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം കോടതി തള്ളിയെങ്കിലും, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

Sandra Mariya

Recent Posts

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

35 minutes ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

39 minutes ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

44 minutes ago

“പ്രതികൾക്ക് ലഭിച്ചിട്ടുള്ളത് മിനിമം ശിക്ഷ മാത്രം ! സമൂഹത്തിന് തെറ്റായ സന്ദേശം നൽകും”-നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂട്ടർ അജകുമാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…

3 hours ago

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

4 hours ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

4 hours ago