Dinesh Karthik leads Bangalore to victory
മുംബൈ: ഏതൊരു പ്രതിസന്ധിയും വളരെ കൂളായി മറികടക്കുന്നതെങ്ങനെയെന്ന് ദിനേശ് കാർത്തിക് ഐപിഎല്ലിൽ വീണ്ടും തെളിയിച്ചിരിക്കുകയാണ് . ടീമിന്റെ കുറഞ്ഞ സ്‌കോറിനെ പ്രതിരോധിക്കേണ്ടി വന്നിട്ടും അടി പതറിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവസാന ഓവറിൽ ജയത്തിലേക്ക് എത്തിച്ചത് ദിനേശ് കാർത്തിക് തന്നെയാണ് .
കൊൽക്കത്തയുടെ തീർത്തും ദുർബലമെന്ന് തോന്നിച്ച 129 റൺസ് പക്ഷെ പ്രതിരോധിക്കാൻ പെടാപാടുപെടുന്ന ബാംഗ്ലൂരിനെയാണ് ഇന്നലെ കണ്ടത്. ജയിച്ചത് 19.2 ഓവറിലും. ആദ്യം 17ന് 3 എന്ന നിലയിലും പിന്നീട് 69ന് 4 എന്ന നിലയിലും പിന്നീട് 111ന് 7 എന്ന നിലയിലും കൂപ്പുകുത്തിയ ബംഗ്ലൂരിനെ ദിനേശ് കാർത്തികാണ് ആന്ദ്രേ റസ്സലിന്റെ നിർണ്ണായക ഓവറിലെ രണ്ടാമത്തെ പന്ത് സിക്‌സർ അടിച്ച് ടീമിന് ജയം സമ്മാനിച്ചത്.ഏഴ് പന്തിൽ 14 റൺസുമായി ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ ശ്രീലങ്കൻ താരം ഹസാരങ്കയാണ് വീഴ്‌ത്തിയത്. ശ്രേയസ്സ് അയ്യരേയും(13), സുനിൽ നരേയ്‌നേയും(12) ഷെൽഡൻ ജാക്‌സണേയും(0), ടിം സൗത്തി യേയും(1) ഹസാരങ്ക വീഴ്‌ത്തി. ആന്ദ്രേ റസ്സൽ 18 പന്തിൽ നേടിയ 25 റൺസാണ് മികച്ച സ്‌കോർ. വാലറ്റത്ത് ഉമേഷ് യാദവും(18), വരുൺ ചക്രവർത്തിയും (10)യുമാണ് ടീമിനെ 129 എന്ന സ്കോറിലേക്ക് എത്തിച്ചത്.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…