അഖിൽ മാരാർ
വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പ്രചരിപ്പിച്ചെന്ന കേസിൽ അഖിൽ മാരാറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ,ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23ന് വീണ്ടും പരിഗണിക്കും.കൊല്ലം റൂറൽ സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.
തനിക്കുമേൽ അനധികൃതമായി ജാമ്യമില്ലാ കേസുകൾ ചുമത്തുമോ എന്ന ആശങ്കയുണ്ടെന്നും നിരപരാധിയായ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവർത്തകർ പ്രതികാരം തീർക്കാനായി കള്ളക്കേസിൽ കുടുക്കുകയാണെന്നും അഖിൽ മാരാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
” അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരുകൾ കേൾക്കണം. അതിനായി പൊതുസമൂഹത്തിൽ നിന്നുയരുന്ന അഭിപ്രായങ്ങളെ ക്ഷമയോടെ കേൾക്കാൻ തയാറാകണം. അല്ലാതെ രാജാവിനെ പോലെ പെരുമാറുകയല്ല വേണ്ടത്. അഭിപ്രായങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. തനിക്ക് ദുരിതാശ്വാസ നിധിയിലേക്ക് നയാപൈസ നൽകാൻ താല്‍പര്യമില്ല. ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനു പകരം വയനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 4 വീടുകൾ നിർമിച്ചു നല്‍കുമെന്നുമാണ് പറഞ്ഞത്. തനിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ല. കുടുംബത്തിലെ വരുമാനമുള്ള ഏക ആൾ താനാണ്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണം.”- ഹര്‍ജിയിൽ അഖിൽ മാരാർ പറയുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…