Kerala

‘കയറ്റം’ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യരുടെ പരാതി; പാറശാലയിൽ നിന്നും നാടകീയ രംഗങ്ങൾക്കൊടുവിൽ സനൽ അറസ്റ്റിൽ

കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ സനൽകുമാർ ശശിധരൻ പോലീസ് കസ്റ്റഡിയിൽ. പാറശാലയിൽ നിന്ന് നെയ്യാറ്റിൻകര പോലീസ്സാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിലാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാറശാലയിൽ നാടകീയ രംഗങ്ങൾക്കിടയിലാണ് അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപമാനകരമായ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു എന്നതാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് നടി മഞ്ജു വാരിയർ പോലീസില്‍ പരാതി നല്‍കിയതായി വാർത്തകള്‍ പുറത്തുവന്നിരുന്നു. കുറച്ച് കാലങ്ങളായി തനിക്കെതിരേ മോശം പ്രചരണങ്ങള്‍ നടത്തുകയാണെന്ന് കാട്ടിയാണ് മഞ്ജുവിന്റെ പരാതി. ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്.

മഞ്ജുവിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സമ്മതിച്ചെങ്കിലും ആർക്കെതിരേയാണ് പരാതിയെന്ന് പോലീസ് ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സനല്‍കുമാർ ശശിധരന്‍റെ അറസ്റ്റ്. ഒരാൾപ്പൊക്കം, ഒഴിവു ദിവസത്തിലെ കളി, എസ് ദുർഗ്ഗ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനൽകുമാർ ശശിധരൻ. അൽപ സമയത്തിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. തനിക്ക് അവയവ മാഫിയയുടെ ഭീഷണിയുണ്ടെന്നും, തന്റെയും മഞ്ജുവിന്റെയും ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

6 minutes ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

11 minutes ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

16 minutes ago

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

19 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

19 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

19 hours ago