സനൽ കുമാർ ശശിധരൻ.
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ മാഫിയാ കൂട്ടുകെട്ടുകൾക്കും തനിക്കെതിരെയുള്ള കള്ളക്കേസുകൾക്കും നീതി നിഷേധത്തിനുമെതിരെ പ്രത്യക്ഷ സമരപ്രഖ്യാപനവുമായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരൻ. വരുന്ന ജൂലൈ മാസം ഒന്നാം തിയതി മുതൽ മരണം വരെയുള്ള നിരാഹാര സമരത്തിലേക്ക് താൻ കടക്കുകയാണെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ഏഴു വർഷത്തോളമായി നീതിക്കുവേണ്ടി താൻ നടത്തിവരുന്ന നിശബ്ദ സമരം അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് ജീവൻ ബലികഴിച്ചുകൊണ്ടുള്ള കഠിനമായ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് സനൽ കുമാർ ശശിധരൻ വ്യക്തമാക്കി. തന്റെ പഴയ കോൺടാക്ട് ലിസ്റ്റിലുള്ള അഞ്ഞൂറോളം സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചുകൊണ്ടാണ് അദ്ദേഹം ഈ ജീവന്മരണ സമരത്തിന് പിന്തുണ അഭ്യർത്ഥിച്ചത്.
‘കയറ്റം’ എന്ന സിനിമയ്ക്ക് ശേഷം തന്റെ കരിയറിലെ എല്ലാ ചിത്രങ്ങളും പൂഴ്ത്തിവെയ്ക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനും സിനിമാരംഗത്തെ ഒരു പ്രത്യേക മാഫിയാ കൂട്ടുകെട്ട് നിരന്തരം ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ ചിത്രത്തിലെ പ്രൊഡ്യൂസറും അഭിനേത്രിയുമായ മഞ്ജു വാര്യരുമായി വ്യക്തിബന്ധമുണ്ടെന്ന പേരിൽ കേരള പോലീസ് തനിക്കെതിരെ രണ്ട് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെ തന്നെ രണ്ടുതവണ മനുഷ്യത്വരഹിതമായി അറസ്റ്റ് ചെയ്തതായും, അതിനുശേഷം താനൊരു സ്ത്രീ പീഡകനാണെന്ന രീതിയിൽ സമൂഹത്തിൽ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തി അസ്പർശ്യത സൃഷ്ടിക്കാൻ ഈ മാഫിയയ്ക്ക് കഴിഞ്ഞുവെന്നും സനൽ കുമാർ ശശിധരൻ സങ്കടത്തോടെ ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെയും കള്ളക്കേസുകളുടെയും സത്യാവസ്ഥ പുറത്തുവരുന്നത് വരെ ഇനി സിനിമ ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. ആദ്യ കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം പിന്നിട്ടിട്ടും കൃത്യമായ തെളിവുകളൊന്നുമില്ലാതെയാണ് പോലീസ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ പരാതിക്കാരിയായ മഞ്ജു വാര്യർക്ക് കോടതിയിൽ ഹാജരായി മൊഴി നൽകാൻ സമൻസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും, എന്നാൽ ഈ വിവരങ്ങളൊന്നും പൊതുസമൂഹത്തിൽ എത്താതിരിക്കാൻ ബന്ധപ്പെട്ട മാഫിയ ഇപ്പോഴും തനിക്കെതിരെ നിഴൽവേട്ടയും വ്യക്തിഹത്യയും തുടരുകയാണെന്നും സംവിധായകൻ ആരോപിക്കുന്നു.
ഈ വിഷയത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടും മുൻ സർക്കാരുകളെപ്പോലെ നിലവിലെ സർക്കാരും യാതൊരുവിധ നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതിക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് നിരാഹാര സമരത്തിലേക്ക് നീങ്ങാൻ അദ്ദേഹം നിർബന്ധിതനായത്. പണവും അധികാരവുമില്ലാത്ത സാധാരണക്കാരായ മനുഷ്യർ ഇന്ന് നേരിടുന്ന അനീതിക്കെതിരായ പോരാട്ടമാണിതെന്നും സാമൂഹ്യനന്മയെ പ്രതി എല്ലാവരും ഇതിനെ പിന്തുണയ്ക്കണമെന്നും സനൽ കുമാർ ശശിധരൻ അഭ്യർത്ഥിച്ചു. എന്നാൽ ഇത്രയും ഗുരുതരമായ ഒരു സന്ദേശം അഞ്ഞൂറോളം സുഹൃത്തുക്കൾക്ക് അയച്ചിട്ടും മൂന്ന് പേർ മാത്രമാണ് ഒപ്പമുണ്ടെന്ന് അറിയിച്ചതെന്നും നൂറുകണക്കിന് ആളുകൾ ഇത് കണ്ടതായിപ്പോലും നടിച്ചില്ലെന്നും അദ്ദേഹം നിരാശയോടെ കൂട്ടിച്ചേർത്തു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…