Discounts from midnight! Cooking gas cylinder prices to drop from today; 910 for a gas cylinder which was priced at Rs 1,110
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ വില കുറച്ച കേന്ദ്ര സർക്കാർ തീരുമാനം അർദ്ധരാത്രിമുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1,110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ കുറയും.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി. 200 രൂപയാണ് സബ്‌സിഡിയായി പ്രഖ്യാപിച്ചത്. ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് 200 രൂപയാണ് കുറയുന്നത്. കേരളത്തിൽ നിലവിൽ 1110 ഉള്ള സിലിണ്ടർ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെ 200 രൂപ സബ്‌സിഡിയായി പ്രഖ്യാപിച്ചിരുന്നു.
പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ സിലിണ്ടറിന് 400 രൂപ കുറയും. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കുമെന്നും അറിയിച്ചു. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം. അതേസമയം, സബ്‌സിഡി പ്രഖ്യാപിച്ചതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…