Categories: FeaturedIndiapolitics

ചിദംബരത്തിന് പിന്നാലെ ഡി കെ ശിവകുമാറും അറസ്റ്റിൽ : കോൺഗ്രസ് പ്രതിസന്ധിയിൽ

ദില്ലി: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡി കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്ത് വരികയായിരുന്നു. എന്നാല്‍ ശി​വ​കു​മാ​ർ ചോദ്യംചെയ്യലിനോട് സഹരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

അ​റ​സ്റ്റി​ൽ​നി​ന്നും തടയണമെന്ന ശി​വ​കു​മാ​റി​ന്‍റെ ആ​വ​ശ്യം ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ശി​വ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യ​ലി​നു ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ശി​വ​കു​മാ​റി​നെ വെ​ള്ളി​യാ​ഴ്ച നാ​ലും ശ​നി​യാ​ഴ്ച എ​ട്ടു മ​ണി​ക്കൂ​റും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി പ​ണി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നെ ഉ​പ​യോ​ഗി​ച്ചു പ്ര​തി​കാ​രം ചെ​യ്യി​ക്കു​ക​യാ​ണെ​ന്നു ശി​വ​കു​മാ​ർ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യെ​യും ത​ന്നെ​യും ത​ക​ർ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​ഡി സ​മ​ൻ​സ് എ​ന്നു ശി​വ​കു​മാ​ർ ആ​രോ​പി​ച്ചു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

9 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

9 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

10 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

12 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

17 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago