മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ മുന്‍ ബാര്‍ ഡാന്‍സര്‍ നല്‍കുന്ന പരാതി അതീവ ഗുരുതരം. ഈ യുവതിയുടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തിയാല്‍ പോലും സത്യം തെളിയും.
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പര്‍ ബാര്‍ ഡാന്‍സറായി ജോലി ചെയ്യുമ്പോള്‍ മോഹന വാഗ്ദാനവുമായി കെട്ടിട നിര്‍മ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി. വിലകൂടിയ സമ്മാനവും പണവും നല്‍കി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദര്‍ശകയായപ്പോള്‍ 2010ല്‍ ആണ്‍കുട്ടി ജനിച്ചു:
ഈ സാഹചര്യമാണ് ബിനോയിയെ വെട്ടിലാക്കുന്നത്. കേസില്‍ ബിനോയ് കോടിയേരിയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെളിവുകള്‍ എല്ലാം കോടിയേരിയുടെ മകന് എതിരാണെന്നാണ് മഹാരാഷ്ട്രാ പൊലീസ് നല്‍കുന്ന സൂചന.
ദുബായില്‍ കെട്ടിട നിര്‍മ്മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയില്‍ പറയുന്നത്.
തന്റെ കുട്ടി ബിനോയിയുടേതാണെന്നും ആരോപിക്കുന്നു. ഇത് ഡിഎന്‍എ പരിശോധനയിലെ ശാസ്ത്രീയമായി തെളിയിക്കാം. അതുകൊണ്ട് തന്നെ അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പീഡനപരാതിയില്‍ പറയുന്നു.
ബിഹാറിലെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ആളായ താന്‍ 2007ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാന്‍സ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിക്കു കയറി. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നല്‍കി. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു എന്നും പരാതിയില്‍ പറയുന്നു.
2010 ജൂലൈ 22ന് ആണ്‍കുട്ടിക്കു ജന്മം നല്‍കി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി.
2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018ലാണ് ബിനോയ്ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ബിനോയിയുടെ സഹോദരന്‍ ബിനീഷ്, അമ്മ, അച്ഛന്‍ കോടിയേരി എന്നിവരും ഈ കേസില്‍ പ്രതിയാകാന്‍ സാധ്യതയുള്ളവരാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13 ന് (വ്യാഴാഴ്ച) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…