ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? അടുക്കളയിൽ തന്നെ കണ്ടെത്താം ഇതിനുള്ള പരിഹാരം. ദഹനക്കുറവ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡയറ്റ് ശ്രദ്ധിക്കുക എന്നതാണ്. ശരിയായ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അങ്ങനെയൊന്നാണ് കുമ്പളങ്ങ. കറിയായും ജ്യൂസായുമെല്ലാം ഉള്‍പ്പെടുത്താവുന്ന കുമ്പളങ്ങ ശരീരത്തിന് ഏറെ ഗുണമുള്ളതാണ്.
96 ശതമാനവും വെള്ളമാണ്
ദഹനത്തെ സഹായിക്കുന്ന ലയിക്കുന്ന നാരുകളാല്‍ സമ്പന്നമാണ് കുമ്പളങ്ങ. ഇത് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം, ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ദഹനക്കേട് കുറയ്ക്കാനും അതുവഴി വന്‍കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. കുമ്പളങ്ങയില്‍ ധാരാളം ജലാംശമുണ്ട്, അതായത് ഏകദേശം 96 ശതമാനവും വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും കുമ്പളങ്ങ മികച്ച പ്രതിവിധിയാണ്.
ശരീരഭാരം കുറയ്ക്കാം ഊര്‍ജ്ജത്തോടെ
കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കുമ്പളങ്ങ. നാരുകള്‍ കൂടുതലുള്ളതിനാല്‍ കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നുകയും വിശപ്പ് അകറ്റിനിര്‍ത്തുകയും ചെയ്യും. കുമ്പളങ്ങയില്‍ വിറ്റാമിന്‍ ബി3 അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കും.
ജ്യൂസ്
വെറുംവയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതും ചെറിയ കഷ്ണങ്ങളാക്കി ലഘുഭക്ഷണമായി കഴിക്കുന്നതും നല്ലതാണ്. ഇതിനുപുറമേ ചോറിനൊപ്പം ചാറുകറിയായും മറ്റ് കറികളില്‍ ചേര്‍ത്തുമെല്ലാം കുമ്പളങ്ങ കഴിക്കാം.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…