Health

നെയ്യ് കഴിക്കാറുണ്ടോ? മഴക്കാലത്ത് ശീലമാക്കൂ, ആരോഗ്യഗുണങ്ങൾ ഏറെയാണ്

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയുമൊക്കെ ഉള്ളതാണ് അടുക്കളയിലെ സ്ഥിരസാന്നിധ്യമായ നെയ്യ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. നെയ്യ് ഉപയോ​ഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താ‌നും കഴിയും. മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ‌‌ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്ത് കൊഴുപ്പിനെ ലയിപ്പിക്കാനും നെയ്യ് സഹായിക്കും.

മഴക്കാലത്ത്, മലബന്ധം, ദഹനക്കേട് തുടങ്ങി പല അസ്വസ്ഥതകളും പതിവായി പിടിമുറുക്കാറുണ്ട്. ഇതുമൂലം അന്നനാളത്തിൽ ഇൻഫ്ലമേഷൻ ഉണ്ടായേക്കാം. നെയ്യ് ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അന്നനാളത്തിന് അയവ് വരുകയും വയറിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് വർദ്ധിക്കുകയും ചെയ്യും. ഓർമശക്തി വർധിപ്പിക്കാനും ‌നെയ്യ് നല്ലതാണ്. ശരീരത്തിനും മനസ്സിനും ഒപ്പം ചർമത്തിന്റെ ആരോഗ്യത്തി‌ലും നെയ്യ് പങ്കുവഹിക്കുന്നുണ്ട്. മുഖക്കുരു, മുഖത്തെ പാടുകൾ ഇവയെല്ലാം അകറ്റാൻ നെയ്യ് ഉപയോ​​ഗിക്കാം. ചർമ്മം മൃദുലമാകാനും ജലാംശം ഉള്ളതാക്കാനും നെയ്യ് സഹായിക്കും. വരൾച്ച മാറ്റി ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകും.

Anandhu Ajitha

Recent Posts

അല്ലു ആർജ്ജുനും, വിജയ്ക്കും ഇല്ലാത്ത നിയമ പരിരക്ഷ വേടനുണ്ടോ ?: ബേക്കൽ ഫെസ്റ്റിൽ ഒഴിവായത് വൻ ദുരന്തം

ബേക്കൽ ഫെസ്റ്റ്‌ എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന്‌ വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…

15 minutes ago

വിശാൽ വധക്കേസ് : പ്രതികളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടു.

2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…

46 minutes ago

അന്റാർട്ടിക്കയിൽ കാണാതായ റോബോട്ട് !! പുറത്തു കൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…

3 hours ago

ഭൂമി ഭ്രമണ വേഗത കുറയ്ക്കുന്നു !! ഒരു ദിവസം 25 മണിക്കൂറാകും !

ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…

3 hours ago

ഇറാന്റെയും ജിഹാദികളുടെയും മിസൈലും റോക്കറ്റും നിഷ്പ്രഭമാക്കും ! വെറും 180 രൂപ ചെലവിൽ

ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…

4 hours ago

216,000,000 km/hr വേഗതയിൽ ! യഥാർത്ഥ നരകത്തെ കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…

4 hours ago