ഫല വർഗങ്ങളിൽ പ്രധാനപ്പെട്ട ഒരു പഴ വർഗമാണ് മുള്ളാത്ത. ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന ഈ മുള്ളാത്തയെയാണ് നമ്മളിൽ പലരും അവഗണിക്കുന്നത്. ലക്ഷ്മണ്‍ പഴം ഹനുമാന്‍പഴം എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. പുളിയും മധുരവും കൂടിക്കലര്‍ന്ന ഒരു രുചിയാണ് മുളളാത്തയുടേത്. അത് കൊണ്ട് തന്നെ ഇതിനെ അധികമാരും ഇഷ്ടപെടാറില്ലെന്നാണ് വാസ്തവം. എന്നാൽ ഇത് ആരോഗ്യത്തിന്റെ കാലവറയാണെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. മുള്ളാത്തയ്‌ക്ക് ക്യാൻസറിനെ പ്രതിരോധിക്കാം എന്ന പഠനമാണ് അതിന് ഏറെ പ്രശസ്തി നേടികൊടുക്കുന്നത്.
അള്‍സറിന് ഗുണം ചെയ്യും
മുള്ളാത്തയ്ക്ക് അള്‍സര്‍ പ്രതിരോധശേഷി ഉണ്ട്. ഇത് ആമാശയത്തിലെ ഗ്യാസ്ട്രിക് അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
സന്ധിവാതം, കാലുവേദന എന്നിവയ്ക്ക്
സന്ധിവാതത്തിന്റെ വേദന അലട്ടുന്നുണ്ടെങ്കില്‍ മുള്ളാത്തയുടെ സത്തുപയോഗിച്ച് ആ ഭാഗത്ത് മസാജ് ചെയ്യുക. ഇത് നിങ്ങള്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വേദന ഇല്ലാതാക്കുന്നു.
കാന്‍സര്‍ തടയാന്‍
കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ തടയാനും മുള്ളാത്ത ഗുണം ചെയ്യും. ഇതില്‍ അസെറ്റോജെനിന്‍സ്, ക്വിനോലോണ്‍സ്, ആല്‍ക്കലോയിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ട്യൂമറുകളുടെ വലുപ്പം കുറയ്ക്കുന്നതിനും കാന്‍സറിനെ തടയുന്നതിനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ
ഏത് രോഗത്തില്‍ നിന്നും രക്ഷനേടാന്‍ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മുളളാത്ത നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഭക്ഷണത്തില്‍ ഇടയ്ക്കിടെ മുള്ളാത്ത ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
മൂത്രാശയ രോഗങ്ങള്‍ക്ക്
മുള്ളാത്ത മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. മിക്ക സ്ത്രീകളിലും കാണുന്ന ഒരു പ്രശ്‌നമാണ് മൂത്രാശയ അണുബാധ. ഇതുമാറാന്‍ മുള്ളാത്ത വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഈ പഴം മൂത്രത്തിലെ അസിഡിറ്റി നില നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോളിന്റെ പ്രശ്നമുള്ളവര്‍ മുള്ളത്ത കഴിക്കണം. ഈ പഴത്തില്‍ നിയാസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നു
മുള്ളാത്തയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ഒരു വ്യക്തിയുടെ മാനസിക നില മെച്ചപ്പെടുത്തുകയും ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നമുള്ളവര്‍ ഈ പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…