നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടാകുന്ന പഴങ്ങളിൽ ഒന്നാണ് പപ്പായ. ആൻറി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും നിറഞ്ഞ പപ്പായ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ദിവസത്തിൽ ഏത് സമയവും കഴിക്കാവുന്ന പഴമാണെങ്കിലും എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പപ്പായ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലതാനെന്നാണ് പഠനം പറയുന്നത്.ദീർഘനേരം വിശപ്പനുഭവപ്പെടാതിരിക്കാൻ പപ്പായ കഴിക്കുന്നത് സഹായിക്കും. പപ്പായയിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.പ്രഭാതഭക്ഷണത്തിൽ ഇത്തരം വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമായതിനാൽ രാവിലെ കഴിക്കുമ്പോൾ ദഹനപ്രവർത്തനങ്ങൾ കൂടുതൽ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റായി പരിഗണിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ ഒരു പഴമാണ് പപ്പായ. മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാനും പപ്പായ നല്ലതാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. വെറുംവയറ്റിൽ കഴിക്കുമ്പോൾ പപ്പായയുടെ ഗുണങ്ങൾ ചർമ്മം കൂടുതൽ ആഗീരണം ചെയ്യും.പപ്പായയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ-സി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രാവിലെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം പരമാവധി പ്രയോജനപ്പെടുത്തുമെന്നതിനാൽ പപ്പായയുടെ ഗുണങ്ങൾ കാര്യമായി ഉപയോഗപ്പെടുത്താൻ ഇത് പ്രാതലിനൊപ്പം ചേർക്കുന്നതാണ് നല്ലത്
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…