Health

പല കളറിലുള്ള വെള്ളം കാണുമ്പോൾ കൊതിയാവാറുണ്ടോ?എങ്കിൽ ഇത് അറിഞ്ഞാൽ കൊതി തോന്നില്ല

പല കളറിലുള്ള വെള്ളം കാണുമ്പോൾ കൊതിയാവാറുണ്ടോ?എങ്കിൽ ഇത് അറിഞ്ഞാൽ കൊതി തോന്നില്ല
തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചര്‍മ്മം വേണമെങ്കില്‍ ഭക്ഷണക്രമത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ജങ്ക് ഭക്ഷണങ്ങളും എണ്ണയില്‍ വറുത്ത പലഹാരങ്ങളുമൊക്കെ ചര്‍മ്മത്തിന് നല്ലതല്ലെന്നും ഇവ ഒഴിവാക്കണമെന്നും പലര്‍ക്കും അറിയാം. പക്ഷെ, ഇതിനിടയ്ക്ക് മറന്നുപോകുന്ന ഒന്നുണ്ട്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍. വെള്ളമല്ലേ എന്നുപറഞ്ഞ് കുടിക്കുമെങ്കിലും ചര്‍മ്മത്തെ ഏറ്റവും മോശമായി ബാധിക്കുന്നവയാണ് ഇവ.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ചര്‍മ്മത്തിന് വെല്ലുവിളി

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളവയാണ് ഇത്തരം പാനീയങ്ങള്‍. ഈ ഒരൊറ്റ കാരണം മതി ഇവയെ ഒഴിവാക്കാന്‍. അമിതമായി മധുരം ശരീരത്തില്‍ പ്രവേശിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമാണ് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം വേണമെന്നത്. ദിവസവും നന്നായി വെള്ളം കുടിക്കുന്നവര്‍ക്ക് ഡ്രൈ സ്‌കിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ മധുരമുള്ള കഫീന്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് ഹോര്‍മോണുകളെ ബാധിക്കും. മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ഇത്തരം പാനീയങ്ങള്‍ സെബം ഉല്‍പ്പാദനം കൂട്ടുകയും മുഖക്കുരു ഉണ്ടാകാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കൊളാജന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പഞ്ചസാരയും കഫീനും അടങ്ങിയ ഈ പാനീയങ്ങള്‍ ചര്‍മ്മത്തിന് പ്രായമാകുന്നതിന് കാരണമാകും. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കുകയും സ്റ്റിഫ്‌നസ് കൂട്ടുകയും ചെയ്യും. ഇതുമൂലം ആര്‍ദ്രത നഷ്ടപ്പെട്ട് ചര്‍മ്മം പരുക്കനായി തോന്നും. അതുകൊണ്ട്, ചുളിവുകളില്ലാത്ത യുവത്വമുള്ള ചര്‍മ്മമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കണം.

മിക്ക കാര്‍ബണേറ്റഡ് പാനീയങ്ങളും കുടലിന്റെ ആരോഗ്യം മോശമാക്കുകയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പോഷകങ്ങളെ ആഗീരണം ചെയ്യാനുള്ള കഴിവിനെയും ഇവ പ്രതികൂലമായി ബാധിക്കും. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളാണ് കുടിക്കുന്നതെങ്കില്‍ പരിണിതഫലങ്ങള്‍ ഇരട്ടിയായിരിക്കും. അതുകൊണ്ട്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കി ഇളനീര്, സംഭാരം, ബീറ്റ്‌റൂട്ട് ജ്യൂസ് തുടങ്ങിയ ആരോഗ്യകരമായ പാനീയങ്ങള്‍ ശീലമാക്കാം…

Anusha PV

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

4 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

4 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

5 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

5 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

6 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

6 hours ago