ഉറക്കം എഴുന്നേറ്റാൽ ഉടനെ ഫോൺ നോക്കാറുണ്ടോ ? ഈ ശീലം മാറ്റണം…

കണ്ണ് തുറന്നാലുടന്‍ നമ്മളിൽ പലരും ആദ്യം കൈയിലെടുക്കുന്നത് മൊബൈല്‍ ഫോണാണ്.അലാറം ഓഫ് ആക്കാനോ, മെസേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കാനോ,ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്യാനോ,അങ്ങനെ പലതിനും ഉറക്കം എഴുന്നേറ്റാൽ ഉടനെ നമ്മൾ ഫോൺ എടുക്കാറുണ്ട്.ഈ ശീലം നല്ലതല്ലെന്ന് അറിയാമെങ്കിലും ഇതിപ്പോള്‍ പലരുടെയും പതിവായി മാറിക്കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനം ആളുകളും ഉറക്കമുണര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ നോക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

ഉറക്കമുണര്‍ന്ന ഉടന്‍ ഫോണില്‍ സമയം ചിലവിടുമ്പോള്‍ ഇത് നിങ്ങളുടെ സമയവും ശ്രദ്ധയും കവര്‍ന്നെടുക്കുമെന്ന് മാത്രമല്ല ഉത്പാദനക്ഷമതയും കുറയ്ക്കും. സുപ്രധാനമായ തീറ്റ ബ്രെയിന്‍ തരംഗങ്ങളെ ഒഴിവാക്കി മസ്തിഷ്‌കത്തിന്റെ ശാരീരിക ഘടനയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ബീറ്റാ ബ്രെയിന്‍ വേവിലേക്ക് നേരിട്ട് പോകും.

ജീവിതത്തില്‍ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഫോണ്‍ മാറ്റിവച്ച് നല്ല ശീലങ്ങള്‍ പിന്തുടരാന്‍ പരിശ്രമിക്കണം. രാവിലെ ഒരു ചെറിയ നടത്തത്തിനിറങ്ങുകയോ 10 മിനിറ്റ് യോഗ ചെയ്യുകയോ ചെയ്യാം. ബെഡ്ഡ് വിരിച്ചിടാനും മുറി വൃത്തിയാക്കാനും എന്തെങ്കിലും എഴുതാനുമൊക്കെ ഈ സമയം വിനിയോഗിക്കാവുന്നതാണ്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago