Spirituality

ക്ഷേത്രങ്ങളിൽ എന്തിനാണ് കർപ്പൂരം കത്തിക്കുന്നത് എന്ന് അറിയാമോ ?

പൂജയ്ക്ക് ശേഷം എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്ന കര്‍മ്മമാണ് കര്‍പ്പൂരാരതി. ഇതിന് ശേഷം ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഈ ആരാതി പൂജാരി പുറത്തേക്ക് കൊണ്ടുവരും. ഇതോടൊപ്പം വഴിപാടായി ഭക്തർ കർപ്പൂരം കത്തിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിലുള്ള തത്വത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല. പൂര്‍ണമായി കത്തുന്ന ഒരു വസ്തുവാണ് കര്‍പ്പൂരം. മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിൻ്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. നമ്മളിൽ ഓരോരുത്തരുടെയും മനസിൽ എപ്പോഴും നിലനിൽക്കുന്ന ഞാൻ എന്ന ഭാവം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാകുമെന്നാണ് വിശ്വാസം.

പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം കര്‍പ്പൂരാരതി നടത്തുന്നു. ഇതിന് ശേഷം ഭക്തര്‍ക്ക് വണങ്ങാനായി ആരതി നീട്ടുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങുമ്പോള്‍ മനസിലെ മാലിന്യങ്ങള്‍ നീങ്ങുന്നതിനൊപ്പം ശരീരശുദ്ധിയും കൈവരും. കര്‍പ്പൂരത്തിൻ്റെ സുഗന്ധം അനുകൂല ഊര്‍ജം നിറയ്ക്കും. ശുഭചിന്തകള്‍ വളര്‍ത്തുവാനും ഇത് നിങ്ങളെ സഹായിക്കും.കര്‍പ്പൂരം സന്ധ്യാനേരത്ത് കത്തിക്കുന്നതാണ് ഉത്തമം. ആരോഗ്യപരമായും അനേകം ഗുണങ്ങളുള്ള വസ്തുവാണ് കര്‍പ്പൂരം.

anaswara baburaj

Recent Posts

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

18 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

43 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

54 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

1 hour ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

2 hours ago